ഫോര്‍ട്ട് ലോഡര്‍ഡെയ്ൽ: അരമണിക്കൂറോളം പെയ്ത മഴയ്ക്ക് ശേഷം വൈകിയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനിറ്റിൽ തന്നെ ലയണൽ മെസ്സിയുടെ ആദ്യ ഗോൾ നേടി. നെഞ്ചിലേക്കെത്തിയ പാസിനെ തൻ്റെ ഇടം കാലിൽ സ്വീകരിച്ച മെസ്സി ഒർലാൻഡോ സിറ്റിയുടെ വലയിലേക്ക് നിറയൊഴിച്ചു. ഇന്റർ മയാമി 1-0 ത്തിന് മുന്നിലെത്തി. മെസ്സിക്കും സംഘത്തിനും ഒർലാൻഡോയുടെ മറുപടി ഉടൻ വന്നു. 17-ാം മിനിറ്റിൽ സമനില ഗോൾ. പിന്നീട് ഇരു ടീമുകളും കളം നിറഞ്ഞു. 32-ാം മിനിറ്റിലെ മെസ്സിയുടെ ശ്രമം പോസ്റ്റിൽ തട്ടി അവസാനിച്ചു.