Gulf

India-Saudi Arabia: ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി പദ്ധതികൾ, സാമ്പത്തിക ഇടനാഴി ഇന്ത്യയിൽ നിന്നാരംഭിക്കാൻ നീക്കം; ജി 20 ഉച്ചകോടിയിൽ ധാരണാപത്രം ഒപ്പുവച്ച് സൗദി കിരീടാവകാശി

Published

on

ഡൽഹി: (Prince Mohammad Bin Salman And Narendra Modi) ഇന്ത്യയ്ക്കും, ഗൾഫ് രാജ്യങ്ങൾക്കും, യൂറോപ്പിനുമിടയിൽ നടപ്പിലാക്കാൻ പോകുന്ന സാമ്പത്തിക ഇടനാഴി ഇന്ത്യയിൽ നിന്നാരംഭിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഈ രാജ്യങ്ങൾക്കിടയിലെ വ്യാപാര മേഖലയിൽ വലിയ ഉണർവാണ് ഇതിലൂടെ ഉണ്ടാകാൻ പോകുന്നത്. സൗദിയിൽ ബിസിനസ് നടത്തുന്ന ഇന്ത്യക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇത്.

ജി 20 ഉച്ചകോടിക്കിടെയാണ് ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അവതരിപ്പിച്ചത്. ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു റെയിൽവേ ലൈനാണ് ഇതിലെ പ്രധാന പദ്ധതിയാണെന്ന് സൗദി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വലിയ ഓദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

റെയില്‍വേ സൗകര്യം വരുന്നതിലൂടെ ചരക്ക് നീക്കം കൂടുതൽ ശക്തമാകും. സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയില്‍ ഭാഗഭാക്കാകുന്ന രാജ്യങ്ങളുടെ ദീര്‍ഘകാല നേട്ടത്തിനും സാമ്പത്തിക ഇടനാഴി പദ്ധതി സഹായിക്കും. വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യാനുള്ള പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കും. റെയിൽ പദ്ധതി വരുകയാണെങ്കിൽ വലിയ തരത്തിലുള്ള ഇൻവെസ്റ്റ്മെന്റ് ആവശ്യമാണ്. യുഎഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ വഴിയാണ് യുറോപ്യൻ രാജ്യങ്ങളിലേക്ക് റെയിൽ വരുക. തുറമുഖ വികസനം നടപ്പാക്കിയാൽ ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പിക്കും.

ഏഷ്യ, യൂറോപ്പ് വന്‍കരകളെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കും. സൗദിയുടെ ഭൂമിശാസ്ത്രപരവുമായ സ്ഥാനം പ്രയോജനപ്പെടുത്തി ഭൂഖണ്ഡാന്തര ഹരിത ട്രാന്‍സിറ്റ് ഇടനാഴികള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന പ്രോട്ടോകോള്‍ തയാറാക്കാന്‍ സൗദിയും അമേരിക്കയും ധാരണാപത്രം ഒപ്പുവച്ചു. കേബിളുകളും പൈപ്പ്‌ലൈനുകളും വഴി പുനരുപയോഗിക്കാവുന്ന വൈദ്യുതിയും ശുദ്ധമായ ഹൈഡ്രജനും നീക്കം ചെയ്യാനും സാധിക്കും.

കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ സൗദി നിക്ഷേപ ഫോറം സംഘടിപ്പിക്കുമെന്ന് നിക്ഷേപ മന്ത്രാലയം പറഞ്ഞു. കെമിക്കല്‍സ്, ഊര്‍ജം, വ്യവസായം, ടെക്‌നോളജി അടക്കമുള്ള മേഖലകളിൽ ഉന്നൽ നൽകി പദ്ധതി രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്ര മോദി, ജോ ബൈഡൻ, മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ നേതാക്കൾ എന്നിവർ ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. വരുന്ന തലമുറക്കായി രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിന്റെ ഭാഗമായി ആവിശ്കരിച്ച പദ്ധതികൾ ആണ് ഇവയെല്ലാം എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുന്നത് വലിയ വികസത്തിന് കാരണമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇടനാഴിയിലെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലറും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version