കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 42,920 രൂപയാണ് വില. ഗ്രാമിആഗോള വിപണിയിലെ സ്വർണത്തിൻെറ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസിയുടെ മൂല്യം, നിലവിലുള്ള പലിശ നിരക്കുകൾ, സർക്കാർ നിയന്ത്രണങ്ങൾ, നികുതി തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. ഇത് വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകാറുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയും യുഎസ് ഡോളറിൻെറ മൂല്യവും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടങ്ങളാണ്.
ഡോളർ കരുത്താർജിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് മങ്ങലേൽക്കാൻ കാരണം. ഗോൾഡ് ഫ്യൂച്ചർ വ്യാപാരത്തിലും ഇടിവുണ്ടായിരുന്നു. പണപ്പെരുപ്പത്തിനെതിരെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സ്വർണമെങ്കിലും നിക്ഷേപകർ ട്രഷറികളിലേക്കുൾപ്പെടെ തിരിഞ്ഞത് സ്വർണത്തിന് മങ്ങലേൽപ്പിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ വില ഇടിഞ്ഞിരുന്നു.
എന്നാൽ ഇസ്രായേൽ യുദ്ധം സ്വർണത്തിന് അനുകൂലമായേക്കാം ദീർഘകാലത്തിലും സ്വർണം നേട്ടം തരും എന്നതിനാൽ നിക്ഷേപം നടത്താൻ അനുയോജ്യ സമയമായി വില ഇടിവിനെ കാണാം. ഈ വർഷം ഇനി സ്വർണം പുതിയ റെക്കോർഡുകൾ താണ്ടാൻ ഇടയില്ലെന്നും ട്രോയ് ഔൺസിന് 1,880 ഡോളർ മുതൽ 1,920 ഡോളർ വരെ നിരക്കിൽ തുടരുമെന്നും നിരീക്ഷകർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആഗോള വിപണയിലെ അനിശ്ചിതത്വങ്ങൾ സ്വർണ വിലക്ക് അനുകൂലമാകാറുണ്ട്.
വെള്ളി വില
വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 73 രൂപയാണ് വില. എട്ടു ഗ്രാമിന് 584 രൂപയാണ് വില. ഒരു കിലോഗ്രാമിന് 73,000 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 73,500 രൂപയായിരുന്നു വില.