Gulf

സൗദിയില്‍ വിവാഹ മോചന കേസുകളില്‍ വര്‍ദ്ധന; കഴിഞ്ഞ വര്‍ഷം വിവാഹ മോചിതരായത് മൂന്നര ലക്ഷം ദമ്പതികള്‍

Published

on

ജിദ്ദ: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 30-നും 34-നും ഇടയില്‍ പ്രായമുള്ളവരാണ് വിവാഹ മോചനം നേടുന്നവരില്‍ അധികവും. ഈ പ്രായപരിധിയിലുളള 54,000-ത്തിലധികം ദമ്പതികളാണ് കഴിഞ്ഞ വര്‍ഷം വിവാഹ മോചനം നേടിയത്.

35 വയസിനും 39നും ഇടയില്‍ 53,000 വിവാഹ മോചന കേസുകളും കഴിഞ്ഞ വര്‍ഷം ഉണ്ടായി. 2022-ല്‍ ആകെ മൂന്നര ലക്ഷത്തിലധികം വിവാഹ മോചന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജീവിത പ്രതിസന്ധികളും ജീവിതച്ചെലവിലെ വര്‍ദ്ധനയും വിവാഹ മോചന കേസുകളുടെ എണ്ണം കൂടാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ഇതിന്റെ പ്രധാന കാരണമാണെന്ന് സാമൂഹ്യനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സൗദിയില്‍ വിവാഹ മോചന കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവാഹ മോചന കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും സൗദിയിലെ സ്ത്രീകളുടെ ജീവിത നിലവാരം വലിയ തോതില്‍ ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി കുറഞ്ഞു. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം 36 ശതമാനമായി ഉയര്‍ന്നതായും വനിതകള്‍ക്കിടയില്‍ സംരഭകത്വ മനോഭാവം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version