Gulf

അടിയന്തര സാഹചര്യങ്ങളിൽ പ്രിന്‍സിപ്പലിന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാം: സൗദി വിദ്യാഭ്യാസ മന്ത്രാലയം

Published

on

റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അതാത് സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട്
വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി.

ചില പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകും. സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളിൽ തീരുമാനം എടുക്കേണ്ടത് പ്രൻസിപൽമാർ ആണ്. ആ സമയത്ത് മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കാത്തുനിൽക്കേണ്ടതില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.

എല്ലാ വിദ്യാർഥികൾക്കും പൊതുവായി ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനം എടുക്കാം. അതിന് മന്ത്രാലയത്തന്റെ അനുമതി തേടേണ്ടതില്ല. ഏതെങ്കിലും പ്രത്യേക സ്‌കൂളുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ ഡയറക്ടറുടെ അനുമതിയോടെ പ്രിൻസിപ്പലിന് തീരുമാനമെടുക്കാൻ നിയമം അനുമതി നൽകുന്നുണ്ട്. അപകടകരമായ പകർച്ച വ്യാധികൾ, റോഡുകലിൽ തടസ്സം, കാവാവസ്ഥയിലെ മാറ്റം തുടങ്ങിയയെല്ലാം വരുകയാണെങ്കിൽ സ്കൂളുകൾക്ക് അവധി നൽകാൻ സാധിക്കും.

പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഡിസംബർ 31 വരെ അപേക്ഷ നൽകാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസികേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version