Gulf

കരിപ്പൂര്‍ വഴി യാത്രചെയ്യണമെങ്കില്‍ നാലു മണിക്കൂര്‍ മുമ്പ് എത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Published

on

കരിപ്പൂര്‍ വഴി പുറപ്പെടുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍. ഈമാസം 31 വരെ സുരക്ഷാ പ്രോട്ടോകോളുകള്‍ ശക്തമാക്കുന്നതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാലാണിതെന്നും എയര്‍ലൈന്‍ അധികൃതര്‍ പുറത്തുവിട്ട നോട്ടീസില്‍ പറയുന്നു.

ഇത് ഉള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ എക്‌സപ്രസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹാന്‍ഡ് ബാഗേജ് (കാബിന്‍ ബാഗേജ്) ഏഴ് കിലോയില്‍ കൂടാന്‍ പാടില്ല. യാത്രാരേഖകള്‍ കൈയില്‍ സൂക്ഷിക്കുകയും വേഗത്തില്‍ ലഭ്യമാക്കുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ എത്തുന്നതിനാല്‍ സുരക്ഷാ പ്രോട്ടോകോള്‍ ശക്തമാക്കുന്നതിനാലാണ് ഈ നിയന്ത്രണം. എന്നാല്‍ കോട്ടയത്തേക്കുള്ള യാത്രക്കാര്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത് എന്നതിനാല്‍ കരിപ്പൂരില്‍ മാത്രം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്രമീകരണങ്ങള്‍ വരുത്തുന്നത് എന്തിനാണെന്ന സംശയം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നത് സെപ്റ്റംബര്‍ 15നുമാണ്.

യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകള്‍ കര്‍ശനമായി പരിശോധിക്കുന്നതിനാലാണ് ഏഴു കിലോയില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version