Sports

പഠിക്കണമെങ്കിൽ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഇന്ത്യൻ താരം കമന്റിടണമെന്ന് ഫാൻ​ ഗേൾ; ഒടുവിൽ സംഭവിച്ചത്

Published

on

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് യുവതാരം ശുഭ്മാൻ ​ഗില്ലിന് നാൾക്കുനാൾ ആരാധകർ വർദ്ധിച്ചുവരികയാണ്. 23കാരനായ ഗില്ലിന് 12 മില്യണിലധികം ആരാധകർ ഇൻസ്റ്റാ​ഗ്രാമിൽ മാത്രമായുണ്ട്. കൂടാതെ നിരവധി ആരാധകരും ​ഗില്ലിന്റെ പേരിൽ പേജുകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ​ഗില്ലിനെ വ്യത്യസ്തമായ ഒരു രീതിയിൽ സമീപിച്ചിരിക്കുകയാണ് ഒരു ആരാധിക.

പരീക്ഷക്കാലമായിട്ടും പഠിച്ചു തുടങ്ങാത്ത വിദ്യാര്‍ത്ഥിനിയാണ് താരമായത്. തന്‍റെ ഇന്‍സ്റ്റഗ്രാം റീലില്‍ ശുഭ്മാന്‍ ഗില്‍ കമന്‍റ് ചെയ്യുകയാണെങ്കില്‍ പഠിച്ചു തുടങ്ങാമെന്ന് വിദ്യാര്‍ത്ഥിനി പോസ്റ്റ് ചെയ്തു. പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. ഫാൻ ​ഗേളിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോക്ക് താഴെ ശുഭ്മാന്‍ ഗില്‍ കമന്‍റിട്ടു. പഠനം തുടങ്ങൂ എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ കമന്‍റ്.

പ്രിയ താരത്തിന്റെ ഫോട്ടോകളാണ് വിദ്യാർത്ഥിനിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടുതലും ഉള്ളത്. അതിനിടെ ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള മത്സരങ്ങളിലെ ​ഗില്ലിന്റെ മികച്ച പ്രകടനമാണ് ആരാധക സംഘം ആഘോഷമാക്കാൻ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നന്നായി കളിക്കുമ്പോഴും ​ഗിൽ സ്ഥിരത വീണ്ടെടുത്തിട്ടില്ല. താരത്തിന്റെ മികവ് വീണ്ടെടുക്കാൻ കൂടുതൽ അവസരങ്ങൾ ഇന്ത്യൻ ടീം നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version