U.A.E

‘ഐകോണിക് ഫിനാന്‍സ് എക്സ്പോ’ ഡിസംബര്‍ 18,19 തീയതികളില്‍ ദുബൈയില്‍

Published

on

ദുബൈ: ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയുളള ‘ഐകോണിക് ഫിനാന്‍സ് എക്സ്പോ’ ഡിസംബര്‍ 18, 19 തീയതികളില്‍ ദുബൈയില്‍ നടക്കും. വിപുലമായ രീതിയിൽ ഇത്തരമൊരു എക്സ്പോ ഇതാദ്യമായാണ് ദുബൈയില്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ വൈബ്രന്റ് എക്സ്പോസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഫോറെക്സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങള്‍ എക്സ്പോയില്‍ അവതരിപ്പിക്കും. ധനകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളുമടങ്ങുന്ന സമ്പൂര്‍ണ പ്രദര്‍ശനമാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version