ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിലെ ഓർമ്മകൾ പങ്കുവെച്ച് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. താനാണ് മെസ്സിയെ പെനാൽറ്റി എടുക്കാൻ പഠിപ്പിച്ചതെന്ന് മാർട്ടിനെസ് പറഞ്ഞു. ലോകകപ്പിന്റെ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഫ്രാൻസ് നായകനും ഗോൾ കീപ്പറുമായിരുന്ന ഹ്യൂഗോ ലോറിസ് എങ്ങനെ കളിക്കുമെന്ന് തനിക്ക് നന്നായി അറിയാമെന്ന് എമി പറഞ്ഞു.
ലോറിസിന്റെ നീക്കങ്ങൾ മികച്ചതാണ്. അയാളെ തടഞ്ഞാൽ നമുക്ക് ഗോൾ നേടാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽ ലോറിസിന് എതിരായി ജോര്‍ജീഞ്ഞോ വന്നിരുന്നു. ലോറസിന്റെ നീക്കങ്ങൾക്ക് ശരീരത്തിന്റെ സഹായം ഉണ്ടാകും. ചിലപ്പോഴൊക്കെ ഒരൽപ്പം നേരത്തെയാവും അയാളുടെ ചലനങ്ങളെന്നും എമിലിയാനോ മാർട്ടിനെസ് പ്രതികരിച്ചു.
താൻ മെസ്സിയോട് പറഞ്ഞു. ലോറിസ് മധ്യഭാഗത്ത് നിന്നും മാറും. ഒരിക്കലും ലോകകപ്പ് ഫൈനലിൽ അയാൾ മധ്യഭാഗത്ത് നിൽക്കുകയില്ല. ഒരൽപ്പം പതുക്കെ പെനാൽറ്റി കിക്കുകൾ എടുക്കുക. നമ്മുക്ക് സ്കോർ ചെയ്യാൻ കഴിയും. അർജന്റീനയുടെ ദേശീയ ടീം അംഗങ്ങൾ അത് ശ്രവിച്ചു. ഇതാണ് താൻ സഹതാരങ്ങളോട് സംസാരിച്ചതെന്നും എമിലിയാനോ മാർട്ടിനെസ് വ്യക്തമാക്കി.