Gulf

കരിപ്പൂരിൽ നിന്ന് ​ഗൾഫിലേക്കുള്ള റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമം ഇങ്ങനെ

Published

on

യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ ആണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ മസ്കറ്റ്, ദമാം വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

എയർ ഇന്ത്യയിലെ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ വിമാനങ്ങൾ പോകുന്നത് കരിപ്പൂരിൽ നിന്നാണ്. യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാം, അല്ലെങ്കിൽ ടിക്കറ്റിനായി നൽകിയ പണം മടങ്ങി നൽകാം എന്നിങ്ങനെയുള്ള വിശദീകരണം ആണ് എയർ ഇന്ത്യ ഇപ്പോൾ നൽകുന്നത്. റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്റെെൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് ഇപ്പോൾ കരിപ്പൂരിൽ നിന്നും റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ, മസ്കറ്റ്, ദമാം, ബഹ്റെെൻ വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

കൂടാതെ ഇന്നത്തെ മസ്കറ്റ്- കൊച്ചി വിമാനം (IX 443) ഫ്ലൈറ്റ് റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.7 ദിവസം വരെ സൗജന്യമായി ടിക്കറ്റ് മാറ്റുകയോ, അല്ലെങ്കിൽ റീ ഫണ്ട് ചെയ്യുകയോ ചെയ്യാമെന്നാണ് എയർലൈൻസ് അറിയിച്ചിരിക്കുന്നത്.

കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയം ചുവടെ ചേർക്കുന്നു.

08.00 AM- റാസൽ ഖൈമ
8-25 AM ദുബായ്
8:50 AM- ജിദ്ദ
09.00 AM – കുവൈറ്റ്
9:35 AM- ദോഹ
9-35 AM- ദുബായ്
10-30 AM- ബഹ്‌റൈൻ

5-45 PM- ദുബായ്
7-25 PM ദോഹ
8-10 PM കുവൈറ്റ്
8-40 PM ബഹ്‌റൈൻ
9-50 PM ജിദ്ദ

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് വിമാനത്താവള അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. 10, 11, 12 തീയതികളിലേക്കാണ് യാത്ര പുന:ക്രമീകരിച്ച് നൽകിയിരിക്കുന്നത്. റീഫണ്ട് വേണ്ടവർക്ക് അത് നൽകിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.

വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ എയർ ഇന്ത്യ അറിയിച്ചിരുന്നില്ല. യാത്ര പുറപ്പെടാൻ വേമ്ടി വിമാനത്താവളത്തിൽ എത്തിയ ആളുകൾ വലിയ പ്രതിക്ഷേതം ആണ് ഉയർത്തിയത്. വിമാനത്താവളത്തിൽ സംഘർഷ സമാന സാഹചര്യമാമ് കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version