ഷാര്‍ജ: ഷാര്‍ജ വിമാനത്താവളം വഴി കുതിരകളെ കയറ്റുമതി ചെയ്യുന്ന സംവിധാനത്തിന് തുടക്കമായി. ഷാര്‍ജ ഏവിയേഷന്‍ സര്‍വീസാണ് കയറ്റുമതിക്കുള്ള അനുമതി ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തിനകത്തും വിദേശങ്ങളിലും കുതിരകളെ കൊണ്ട് പോകുന്നതിനുളള സംവിധാനമാണ് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്.