അബുദാബി: അബുദാബിയിലെ വ്യത്യസ്ത ഇടങ്ങളിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊല്ലം ഉളിയകോവിൽ സ്വദേശി മുല്ലശ്ശേരിയിൽ റിട്ട. സെയിൽസ് ടാക്സ് ഓഫിസർ ഷാജഹാന്റെ മകൻ ഫിറോസ് ഖാൻ (46) കാസർകോട് പൈവളികെ സ്വദേശി നൂവത്തല വീട്ടിൽ അബ്ദുൽ ഖാദറിന്റെയും പരേതയായ റുഖിയയുടെയും മകൻ മുഹമ്മദ് മുസ്തഫയാണ് (51) എന്നിവരാണ് മരിച്ചത്.
അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറപ്പി വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ഫിറോസ് ഖാൻ ഭാര്യ: ആസിഫ. മക്കൾ: ആഷിക്, ആഷിന. മൃതദേഹം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. മുഹമ്മദ് മുസ്തഫ അബൂദബിയിൽ ബിസിനസ് നടത്തി വരുകയായിരുന്നു. ഹംദാൻ സ്ട്രീറ്റിൽ ടീ സ്പോട്ട് കഫറ്റീരിയ ആണ് നടത്തിവരുന്നത്. ഭാര്യ: അവ്വാബി മക്കൾ: അബ്ദുല്ല മുർഷിദ്, ഐഷ റീമു ഷെറിൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയാക്കി കൊണ്ടുവരുകയാണ്. കെഎംസിസി പ്രവർത്തകർ ആണ് ഇതിന് വേണ്ടിയുള്ള നേതൃത്വം നൽകി വന്നിരുന്നത്. മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പെർമുദേയും പൈവളികെ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഹമീദ് മസിമാറും ആണ് പ്രവർത്തനങ്ങൾക്കായി മുന്നിലുള്ളത്. രണ്ട് പേരുടേയും മരണ കാരണം ഹൃദയാഘാതം ആണ്.