ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് എമിറേറ്റിലെ ബിസിനസ്കാരനും യുഎഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മലയാളി മരിച്ചു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസു (36)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ദുബായ് ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.