റിയാദ്: ഹൃദയാഘാതം മൂലം ദമാമില്‍ തൃശ്ശൂര്‍ സ്വദേശി മരിച്ചു. തൃശ്ശൂര്‍ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ഭാര്യയെ ഉംറക്കായി സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. 20 വര്‍ഷത്തിലധികമായി ദമാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് കുട്ടി.