U.A.E
യുഎഇയില്‍ 250 ചതുരശ്ര മീറ്റര്‍ ഓണപ്പൂക്കളം ഒരുക്കി ആരോഗ്യ പ്രവര്‍ത്തകര്‍
ദുബായ്: കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്‍ഗള്‍ഫ് നാടുകളിലും പതിവുപോലെ തുടക്കമായി. മരുഭൂമികളുടെ നാട് എന്നാണ് അറേബ്യന്‍ ഉപദ്വീപ് പൊതുവെ അറിയപ്പെടുന്നതെങ്കിലും പൂക്കളങ്ങള്‍ ഒരുക്കാതെ മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവില്ല. യുഎഇയിലെ 30ഓളം രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് 250 ചതുരശ്ര മീറ്റര്‍ പൂക്കളം ഒരുക്കിയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആതുരസേവന രംഗത്തെ പ്രഗല്‍ഭരായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ജീവനക്കാര്‍ ഒരുക്കിയ പുഷ്പ പരവാതി അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളിലും ഇടംഇടിച്ചു.
ആയിരത്തോളം പേര്‍ ചേര്‍ന്ന് ഏകദേശം 15 മണിക്കൂറോളം എടുത്താണ് പൂക്കളം ഒരുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിസ്മയകരവും അതുല്യവുമായ പുഷ്പ പരവതാനിയാണ്. സുസ്ഥിരതയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ കൂടിയാണ് ഈ ഒത്തുചേരല്‍. യുഎഇയുടെ സുസ്ഥിര വര്‍ഷത്തിനും രാജ്യം ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്ന കോപ്-28 ലോക കാലാവസ്ഥാ സമ്മേളനത്തിനുമുള്ള പുഷ്പാഭിവാദ്യം കൂടിയാണിതെന്ന് സംഘാടകര്‍ പറയുന്നു.
വിശാലമായ പുഷ്പ പരവതാനി ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ലോകമെന്ന ലക്ഷ്യവും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂക്കള്‍ കൊണ്ട് പ്രതീകം തീര്‍ക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മറ്റ് വികസനലക്ഷ്യങ്ങളുടെയെല്ലാം സാരാംശം വര്‍ണാഭമായ പൂക്കളുടെ വിന്യാസത്തിലൂട ഇതില്‍ അവതരിപ്പിച്ചു.
ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്തത്തെക്കുറിച്ചും ഓര്‍മപ്പെടുത്തലായി പൂക്കളം മാറി. സാംസ്‌കാരിക പൈകൃകം അനാവരണം ചെയ്യുന്ന കലാപ്രകടനങ്ങളുടെ സംഗമവേദി കൂടിയായിരുന്നു ഇത്. പാട്ടുകളിലൂടെയും നൃത്തത്തിലൂടെയും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യ പ്രവര്‍ത്തകര്‍ സാംസ്‌കാരിക പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകി.
ഇന്ത്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്നതും ഹരിതവും സുസ്ഥിരവുമായ ഭാവി പ്രോത്സാഹിപ്പിക്കുന്നതുമാണ് ഓണാഘോഷമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. ഓണപ്പൂക്കളത്തിന്റെ നിറവൈവിധ്യങ്ങള്‍ക്കിടയില്‍, പാരമ്പര്യത്തിന്റെയും സുസ്ഥിരതയുടെയും ഐക്യം കാണാന്‍ ഇത് പ്രചോദനമായി. യുഎഇ ആതിഥ്യംവഹിക്കുന്ന ലോക കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയിലെ സുസ്ഥിരതയ്ക്കുള്ള യുഎഇയുടെ പ്രതിബദ്ധതയുമായി ഒത്തുചേരുന്നതാണ് ഇതിലെ സന്ദേശങ്ങള്‍. ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളാണ് ഭാവി തലമുറയ്ക്കായി ലോകത്തെ രൂപപ്പെടുത്തുന്നതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് അതുല്യമായ ഈ പൂക്കളമെന്നും അംബാസഡര്‍ പറഞ്ഞു.
30 ഓളം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം പരിപാടിയുടെ മാറ്റ്കൂട്ടുകയും അന്താരാഷ്ട്ര തലത്തില്‍ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായി മാറുകയും ചെയ്തു. സ്വദേശി പൗരന്‍മാരും പൂക്കളമൊരുക്കാന്‍ ആവേശത്തോടെ മുന്‍പന്തിയിലുണ്ടായിരുന്നു. മനോഹരമായ പുഷ്പ പരവതാനി ക്രമീകരിക്കാന്‍ സഹായിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായ മുഹൂര്‍ത്തമായിരുന്നുവെന്ന് ആദ്യമായി ഓണാഘോഷത്തില്‍ പങ്കെടുത്ത ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന എമിറാത്തി പൗരനായ ഷുഖ് അല്‍മെമാരി പറഞ്ഞു. സഹപ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ആസ്വദിക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സ്റ്റാഫ് അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, രോഗികള്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ തുടങ്ങി നേതൃനിരയിലെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.r
Gulf
യുഎഇ റസിഡൻസ് വീസ, ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ
അബുദാബി ∙ യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ.
എമിറേറ്റ്സ് ഐഡി റജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിർഹം ഈടാക്കും. പരമാവധി 1000 ദിർഹമാണ് ഈ ഇനത്തിൽ പിഴ ചുമത്തുക. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോർട്ട് നടപടികൾ പിആർഒ നിർവഹിക്കുക, കമ്പനി ഇ–ദിർഹം കാർഡ് ഉപയോഗിച്ച് പുറത്തുള്ളവരുടെ ഇടപാട് നടത്തുക, ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ.

Gulf
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
ദുബായ് : ബസ്സപകടത്തിൽപെട്ട് മരണം സംഭവിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹംസ് (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്.
2020 ജൂലൈ 12 ന് ദുബൈ ശൈഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ് ഡ്രൈവറായ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധമൂലം സിമന്റ് ബരിയറിൽ ചെന്നിടിച്ചു തീപിടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ 14 പേരിൽ എബിയുൾപ്പടെ 2 പേർ മരണപ്പെടുകയും ബാക്കി 12 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
ആവശ്യമായ മുന്‍കരുതലെടുക്കാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാകിസ്ഥാന്‍ സ്വദേശിക്കെതിരെ ദുബായ് പോലീസ് കേസെടുക്കുകയും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തതിനു ശേഷം കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഇയാൾക്ക് മൂന്ന് മാസം തടവും ആയിരം ദിര്‍ഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹംസ് ദിയധനവും നൽകാൻ വിധിച്ചു.
എന്നാല്‍ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോകുകയുണ്ടായി. അപ്പീൽ ഹർജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാൻ ടെക്‌നീഷ്യന്‍ വിദഗ്ധനെ നിയമിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധയല്ല അപകടകാരണമെന്ന് ടെക്‌നീഷ്യന്‍ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിടുകയായിരുന്നു.
കുടുംബത്തിന്റെ ആശ്രയമായിരുന്ന എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം തങ്ങൾക്കർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരേയും സമീപിച്ചെങ്കിലും പ്രതിയെ ക്രിമിനല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതിനാല്‍ നഷ്ടപരിഹാഹത്തുക ലഭ്യമാകില്ലെന്ന് പറഞ്ഞു ഇവരുടെ കേസെടുക്കാതെ പറഞ്ഞു വിടുകയായിരുന്നു.
ശേഷം യുഎഇയിലെ ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് എബിയുടെ കുടുംബം കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളി പോകുകയായിരുന്നു.
3 വർഷങ്ങൾക്കിപ്പുറം ഇതേ അപകടത്തിൽപെട്ട ചില ആളുകളുടെ കേസ് യാബ് ലീഗൽ സർവീസസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്ത വിവരം അറിയാനിടയായ എബിയുടെ കുടുംബാംഗം പോൾ ജോർജ് യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. എബിയുടെ കുടുംബത്തിന്റെ പ്രതിസന്ധി മനസിലാക്കിയ അദ്ദേഹം കേസ് റീ ഓപ്പണ്‍ ചെയ്യുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചു. അപകടത്തില്‍ പെട്ട ബസ്സ് ഇൻഷുർ ചെയ്ത യുഎഇയിലെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് നൽകി.
മരണ സർട്ടിഫിക്കറ്റ്, ആക്സിഡന്റ് റിപ്പോർട്ട്, ക്രിമിനൽ വിധി പകർപ്പും അത് അന്തിമമാണെന്നതിനുള്ള സർട്ടിഫിക്കറ്റ്, വാഹനത്തിന്റെയും പരാതിക്കാരുടെ അനന്തരാവകാശം ഉറപ്പ് നൽകുന്ന രേഖകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയ രേഖകളുമായാണ് എബിയുടെ അഭിഭാഷകൻ കോടതിയില്‍ ഹാജരായത്.
രേഖകൾ സൂക്ഷ്മമായി നിരീക്ഷിച്ച കോടതിക്ക് അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെന്നും ഇത് പരാതിക്കാരുടെ അനന്തരവകാശിയുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. അത് കൊണ്ട് എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനി രണ്ട് ലക്ഷം ദിര്‍ഹംസ് (46 ലക്ഷം ഇന്ത്യന്‍ രൂപ) എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
Gulf
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
ദുബായ്: വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി ) വ്യക്തമാക്കി. ഈ വാർത്തകൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ജിഡിആർഎഫ്എ -ദുബായ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
5 ദിവസത്തിൽ കൂടുതൽ വിസിറ്റ് വിസ ഓവർസ്റ്റേ ചെയ്യുന്നവരെ അബ്സ്കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകൾ കരിമ്പട്ടികയിൽ ചേർക്കുകയും രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദുബായ് ഇമിഗ്രേഷന്റെ പേരിലാണ് ഈ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്

ജിഡിആർഎഫ്എ ദുബായ് അധികൃതർ ഈ വാർത്ത ഈ വ്യാജമാണെന്ന് അറിയിച്ചു . വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വീസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും നേരിട്ടു ഓഫീസുമായോ, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 8005111 ലെ ബന്ധപ്പെടണമെന്ന് ജി ഡി ആർ എഫ് എ ദുബായ് അഭ്യർത്ഥിച്ചു
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
