Sports

അഭിമാനത്തോടെ പറയും, താൻ ഒരു ഇന്ത്യനാണ്, ഒരു മുസ്ലീമാണ്; മുഹമ്മദ് ഷമി

Published

on

ഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആയിരുന്നു മുഹമ്മദ് ഷമി. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷമാണ് ഷമി ​ഗ്രൗണ്ടിലേക്ക് എത്തിയത്. എന്നാൽ പിന്നീട് ഒരു കൊടുങ്കാറ്റ് പോലെ ഷമി ആ‍ഞ്ഞടിച്ചു. ലോകകപ്പ് അവസാനിച്ചപ്പോൾ ഷമി കൊടുങ്കാറ്റിൽ 24 വിക്കറ്റുകൾ വീണു. ഈ ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വിക്കറ്റ് നേട്ടമാണിത്. ഉത്തർപ്രദേശുകാരനായ താരത്തിന്റെ പ്രകടനത്തേക്കാൾ മുഹമ്മദ് ഷമിയുടെ മതമാണ് ലോകകപ്പ് വേദികളിൽ പലതവണ ചർച്ചയായത്.

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഷമി ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഷമി ​ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്നതും ഒരുപാട് ചർച്ചയായി. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വലിയ ചർച്ചകൾ ഉണ്ടാക്കി. ഇപ്പോൾ എല്ലാ വിവാദങ്ങൾക്കും മറുപടി പറയുകയാണ് ഇന്ത്യൻ പേസർ. ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങളോട് മുഹമ്മദ് ഷമി പ്രതികരിച്ചത്.

അന്നത്തെ മത്സരത്തിൽ മുട്ടിൽ നിന്നത് ‘സജദ’ എന്ന പ്രാർത്ഥന ചെല്ലാനായിരുന്നു. എന്നാൽ ഒരു ഇന്ത്യൻ മുസ്ലീം ആയതിനാൽ ‘സജദ’ ചെയ്യാൻ ഷമി ഭയപ്പെട്ടു. അതുകൊണ്ടാണോ പ്രാർത്ഥനയിൽ നിന്ന് പിന്മാറിയത്. ഇതായിരുന്നു അവതാകരൻ ഉന്നയിച്ച ചോദ്യം. എന്നാൽ താൻ ‘സജദ’ ചെയ്യാൻ ആ​ഗ്രഹിച്ചെങ്കിൽ ആർക്കാണ് തടയാൻ കഴിയുകയെന്ന് ഷമി ചോദിച്ചു. ഒരാളുടെ മതത്തിൽ നിന്ന് അയാളെ മാറ്റാൻ എനിക്കോ നിങ്ങൾക്കോ അവകാശമില്ലെന്ന് ഷമി പറഞ്ഞു.

താൻ ഒരു ഇന്ത്യൻ ആണെന്നതിൽ അഭിമാനിക്കുന്നു. അതുപോലെ താനൊരു മുസ്ലീമാണെന്നതിലും അഭിമാനം കൊള്ളുന്നു. ഇന്ത്യയിൽ തനിക്ക് എന്തേലും പ്രശ്നമുണ്ടെങ്കിൽ താൻ ഇവിടം വിടുമായിരുന്നു. ‘സജദ’ ചെയ്യാൻ തനിക്ക് ഒരാളുടെ അനുമതി ആവശ്യമെങ്കിൽ താൻ ഇന്ത്യയിൽ എങ്ങനെ താമസിക്കും. താൻ മുമ്പെപ്പോഴെങ്കിലും ‘സജദ’ ​ഗ്രൗണ്ടിൽ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാൽ ​ഗ്രൗണ്ടിലാണെങ്കിലും താൻ അത് ചെയ്യുമെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version