Sports

ഓസ്ട്രേലിയയെ തോൽപ്പിച്ചത് അവനാണ്, ജയത്തിലും ഇന്ത്യക്ക് ചങ്കിടിപ്പ്; നാണക്കേടിൻെറ റെക്കോഡും പിറന്നു!

Published

on

ഏകദിന ലോകകപ്പിൽ (ODI World Cup) തങ്ങളുടെ ആദ്യമത്സരം വിജയിച്ച് തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഓസ്ട്രേലിയയെ 199 റൺസിൽ ഒതുക്കിയ ഇന്ത്യ വെറും 41.2 ഓവറിൽ ലക്ഷ്യം കാണുകയും ചെയ്തു. വെറും ൨ റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്.

വിരാട് കോഹ്ലിയും (Virat Kohli) കെഎൽ രാഹുലും (KL Rahul) ചേർന്നാണ് വിജയം ഉറപ്പാക്കിയത്. 2 റൺസിൽ നിന്ന് ടീം സ്കോർ 167ൽ എത്തിയ ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. കോഹ്ലി 116 പന്തിൽ നിന്ന് 85 റൺസെടുത്തി. രാഹുൽ 115 പന്തിൽ നിന്ന് 97 റൺസുമായി പുറത്താവാതെ നിന്നു.

ജയിച്ചെങ്കിലും മുന്നോട്ടുള്ള വഴിയിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശുഭ്മാൻ ഗില്ലിൻെറ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു…

​ഓസ്ട്രേലിയയെ കറക്കി വീഴ്ത്തി

ഇന്ത്യൻ സ്പിന്ന‍ർമാർ ഓസ്ട്രേലിയയെ കെണിയിൽ വീഴ്ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിട്ടിരുന്നു. മിച്ചൽ മാർഷിനെ പൂജ്യത്തിന് പുറത്താക്കി ജസ്പ്രീത് ബുംറ നൽകിയത് വ്യക്തമായ സൂചനയാണ്.

രവീന്ദ്ര ജഡേജ പന്തെറിയാനെത്തിയതോടെ ഓസ്ട്രേലിയ പതറി. മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. കുൽദീപ് യാദവും ജസ്പ്രീത് യാദവും 2 വിക്കറ്റ് വീതവും ആ‍ർ അശ്വിനും മുഹമ്മദ് സിറാജും ഹാ‍ർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 49.3 ഓവറിൽ 199 റൺസിനാണ് ഇന്ത്യ ഓസീസിനെ പുറത്താക്കിയത്.

​നാണക്കേടിൻെറ റെക്കോഡ്

ഓസീസിൻെറ ചെറിയ സ്കോ‍ർ പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ ചരിത്രത്തിലെ ദയനീയമായ ഒരു നാണക്കേടിൻെറ റെക്കോഡുമായാണ് തുടങ്ങിയത്. ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായി ഇന്ത്യയുടെ ടോപ് ഫോറിലെ മൂന്ന് ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷനാണ് തുടങ്ങിവെച്ചത്. നേരിട്ട ആദ്യപന്തിൽ തന്നെ ഗോൾഡൻ ഡക്കായിട്ടാണ് കിഷൻ മടങ്ങിയത്. പിന്നീട് നായകൻ രോഹിത് ശ‍ർമയും ശ്രേയസ് അയ്യരും പൂജ്യത്തിന് തന്നെ പുറത്തായി. മൂവരും പുറത്താവുമ്പോൾ ഇന്ത്യ രണ്ടോവറിൽ വെറും 3 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു.

കൈവിട്ടുപോയ മാർഷിൻെറ ക്യാച്ച്

മത്സരത്തിൽ ഓസ്ട്രേലിയയുടെ തോൽവി ഉറപ്പാക്കിയത് മിച്ചൽ മാർഷ് കൈവിട്ട ഒരു ക്യാച്ചാണ്. ജോഷ് ഹേസൽവുഡ് എറിഞ്ഞ 9ാം ഓവറിലാണ് കോഹ്ലിയെ പുറത്താക്കാനുള്ള സുവർണാവസരം മാർഷ് കൈവിട്ടത്. കോഹ്ലി 12 റൺസ് മാത്രമായിരുന്നു അപ്പോൾ എടുത്തിരുന്നത്.

മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്ന ആ സമയത്ത് നാലാമതൊരു വിക്കറ്റ് കൂടി നഷ്ടമായിരുന്നുവെങ്കിൽ ഇന്ത്യക്ക് തിരിച്ചുവരവ് എളുപ്പമാവുമായിരുന്നില്ല. മാർഷ് കൈവിട്ടതോടെ കളി തുടർന്ന കോഹ്ലി ഇന്ത്യൻ വിജയം ഉറപ്പാക്കിയാണ് പിന്നീട് ക്രീസ് വിട്ടത്.

​കോഹ്ലി – രാഹുൽ സഖ്യം ജയിപ്പിച്ചു

പരിചയസമ്പത്തും ക്ലാസ്സും ഒരുപോലെ ഒത്തുചേർന്ന കോഹ്ലി – രാഹുൽ കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. അനായാസം വിജയിക്കുമെന്ന് കരുതിയ ഇന്ത്യ തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ വീണപ്പോൾ പതറിയിരുന്നു.

എന്നാൽ കോഹ്ലി – രാഹുൽ സഖ്യം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ബൌണ്ടറികൾ നേടിയും ടീമിനെ മുന്നോട്ട് നയിച്ചു. ഇടയ്ക്ക് കോഹ്ലി പുറത്തായെങ്കിലും രാഹുൽ പാണ്ഡ്യക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഫിനിഷ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version