ബഹ്റെെൻ: മന്ത്രവാദം വഴി ദമ്പതികളിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ ശിക്ഷ ഇളവ് നേടി സമർപ്പിച്ച കേസ് കോടതി തള്ളി. ക്രിമിനൽ റിവിഷൻ കോടതിയാണ് കേസ് തള്ളിയത്. പ്രതിക്ക് മൂന്നു വർഷം തടവും 5000 ദിനാർ പിഴയും ആണ് വിധിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ പ്രതിയുടെ സുഹൃത്തിനെ വെറുതെ വിടാനും മറ്റൊരു സുഹൃത്തിനെ പ്രതിയായി ചേർക്കാനും രണ്ടു വർഷം തടവും 5000 ദിനാർ പിഴയും റിവിഷൻ കോടതി വിധിക്കുകയും ചെയ്തു.
പ്രതികളിൽ രണ്ടാത്തെയാളെ വെരുതെ വിടാനുള്ള മുൻ കേടതി ഉത്തരവ് റിവിഷൻ കോടതി മരവിപ്പിച്ചു. ബഹ്റെെനിലെ ബുദയ്യ പൊലീസ് സ്റ്റേഷനിലാണ് പാരാതി എത്തിയിരിക്കുന്നത്. 37കാരനും ഭാര്യയും പണം തട്ടിയെടുത്ത കേസിലാണ് പ്രതികൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഖുർആൻ ഉപയോഗിച്ച് ചികിത്സ നടത്താം, മറ്റു മരുന്നുകൾ ഒന്നും വേണ്ട എന്ന് പ്രതികൾ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയത്.