മസ്കറ്റ്: ഒരു വർഷമായി സീബിലുള്ള സൈക്കിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കൽ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങി. എന്നാൽ രാവിലെ ആയിട്ടും ഇദ്ദേഹം എഴുന്നേറ്റില്ല. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് വിളിച്ചു. അപ്പോഴാണ് മരിച്ചതായി കാണുന്നത്. ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് വിവരം. പിതാവ്: ഉമർ, മാതാവ്: നഫീസ, ഭാര്യ: അനീഷ.