Sports

റൊണാൾഡോയ്ക്ക് ഹാട്രിക്ക്; അൽ നസർ അൽ രാജ

Published

on

റിയാദ്: സൗദി പ്രോ ലീ​ഗിൽ ആദ്യ ജയവുമായി അൽ നസർ. ​ഗോളടിച്ചും ​ഗോളടിപ്പിച്ചും കളം നിറഞ്ഞ ക്രിസ്റ്റ്യാനോ മികവിലാണ് അൽ നസർ തകർപ്പൻ ​ജയം നേടിയത്. ഏകപക്ഷീയമായ അഞ്ച് ​ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ 63-ാം ഹാട്രിക്കും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഇരട്ട ​ഗോൾ നേടിയ സാദിയോ മാനെ അൽ നസറിന്റെ വിജയത്തിന് അഞ്ചിന്റെ പഞ്ചും നൽകി.

മത്സരത്തിന്റെ തുടക്കം മുതൽ പന്ത് അൽ നസറിന്റെ പാദങ്ങളിലായിരുന്നു. ആദ്യ ശ്രമങ്ങൾ നടത്തിയത് മോന്റേറിയോ ഒട്ടാവിയോ ആയിരുന്നു. പിന്നാലെ റൊണാൾഡോ കളം നിറഞ്ഞു. 27-ാം മിനിറ്റിൽ അൽ നസറിന്റെ ​ഗോൾ വേട്ട ആരംഭിച്ചു. റൊണാൾഡോയുടെ അസിസ്റ്റിൽ സാദിയോ മാനെ ആണ് ആദ്യം സ്കോർ ചെയ്തത്. 38-ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ​ഗോൾ. തകർപ്പൻ ഹെഡറിലൂടെ റൊണാൾഡോ മത്സരത്തിലെ തന്റെ ആദ്യ ​ഗോൾ നേടി. രണ്ട് ​ഗോൾ ലീഡോടെ അൽ നസർ ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലും അൽ നസറിന്റെ ആധിപത്യം. 55-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന്റെ ലീഡ് ഉയർത്തി. അബ്ദുൾ റഹ്മാൻ ​ഗരീബിന്റെ ​അസിസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം ​കാൽ ​ഗോൾ. അൽ നസർ മൂന്ന് ​ഗോളിന് മുന്നിൽ. 81-ാം മിനിറ്റിൽ വീണ്ടും അൽ നസർ വല ചലിപ്പിച്ചു. ഇത്തവണ സാദിയോ മാനെ തന്റെ രണ്ടാം ​ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. മറുപടി ഇല്ലാത്ത അഞ്ച് ​ഗോളിന് അൽ നസറിന്റെ തകർപ്പൻ ജയം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version