സോഫിയ പോളിന്റെ ആറാമത് ചിത്രം, നഹാസ് ഹിദായത്ത് എന്ന പുതുമുഖ സംവിധായകൻ കൂടെ ഷെയിൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ അണിനിരന്ന ‘ആർ ഡി എക്സ്’. 100 കോടിയിലധികം രൂപയാണ് ‘ആർ ഡി എക്സ്’ ആഗോളതലത്തിൽ നേടിയത്. ഒരു പക്കാ ആക്ഷൻ എന്റർടൈനർ ഗണത്തിൽ പെടുത്താവുന്ന ചിത്രം അതിന്റെ മേക്കിങ് രീതിയും ആക്ഷനും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തി. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർ ഡി എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ആകർഷക ഘടകം അന്‍പറിവ് എന്ന ആക്ഷൻ കൊറിയോഗ്രാഫർ ആയിരുന്നു.