റിയാദ്: സൗദി-മദീന പ്രവിശ്യയിലെ ഹരിത മേഖലയുടെ വിസ്തൃതിയിൽ വൻവർധന. പ്രവിശ്യയിലെ പടിഞ്ഞാറൻ മലമ്പ്രദേശങ്ങൾ, കിഴക്കൻ ഭാഗങ്ങളിലെ അർധനിരപ്പായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മേഖല പച്ചപ്പിലേക്ക് മാറിയത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഹരിത മേഖല നാലിരട്ടിയായി വർധിച്ചിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡവലപ്പ്മെന്റ് ആന്റ് കോംപാറ്റിങ് ഡിസർട്ടിഫിക്കേഷനാണ് പുതിയ കണക്ക് പുറത്തുവിട്ടത്.
മേഖലയിൽ ഉയർന്ന അളവിൽ മഴ ലഭിച്ചതും കാലാവസ്ഥാ മാറ്റവും ആണ് പച്ചപ്പ് വ്യാപിക്കാൻ കാരണം. 2023 ആഗസ്റ്റിനെ അപേക്ഷിച്ച് മേഖലയുടെ വലിപ്പം നാലിരട്ടിയായി വർധിച്ചു. ആഗസ്റ്റിൽ 2863 ചതുരശ്ര കിലോമീറ്റർ ആയിരുന്ന പച്ചപ്പ് ഡിസംബറിലേക്ക് കടന്നപ്പോൾ 13194 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ഇത് സൗദി-മദീന പ്രവിശ്യയുടെ 8.7 ശതമാനം വിസ്തൃതി വരും.