Gulf

രണ്ടാമാഴ്‍ചയിലും ഗള്‍ഫില്‍ കുതിക്കുന്നു, പ്രേമലുവിന്റെ കളക്ഷൻ തുക പുറത്ത്

Published

on

മോളിവുഡില്‍ പ്രണയ വസന്തം തീര്‍ത്ത ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. അധികം ഹൈപ്പമൊന്നുമില്ലാതെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പ്രേമം പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയത്തിലേക്ക് കുതിക്കുകയാണ്. അധികം വൈകാതെ പ്രേമലു 50 കോടി ക്ലബില്‍ എത്തുമെന്നാണ് കരുതുന്നത്. അതിനിടയില്‍ യുഎഎയിലും പ്രേമലു റെക്കോര്‍ഡ് കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റെക്കോര്‍ഡ്.

പ്രേമലു യുകെയില്‍ പത്ത് ദിവസത്തെ കളക്ഷനില്‍ വൻ മുന്നറ്റമാണ് നടത്തിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.  ഇതുവരെയായി യുഎയില്‍ പ്രേമലു 9.2 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. പ്രേമലുവിനറെ നേട്ടം മോളിവുഡിനെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.  രണ്ടാമാഴ്‍ചയിലും പ്രേമലും മികച്ച നേട്ടമുണ്ടാക്കുമെന്നാണ് കളക്ഷൻ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ മാത്രം പ്രമലുവിന്റെ 10 ദിവസത്തെ കളക്ഷൻ കണക്കുകളും സര്‍പ്രൈസായിരിക്കുകയാണ്. പ്രേമലു കേരളത്തില്‍ നിന്ന് 22.36 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഞായറാഴ്‍ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപയും പ്രേമലു നേടിയത് കണക്കിലെടുമ്പോള്‍ നസ്ലിൻ നായകനായ ചിത്രം വമ്പൻ ഹിറ്റാകുമെന്ന് ഉറപ്പായിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭ്രമയുഗമുണ്ടെങ്കിലും മലയാളത്തിന്റെ യുവ താരങ്ങള്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്നത് അത്ഭുതമായി മാറിയിരിക്കുകയാണ്.

ആഖ്യാനത്തിലെ പുതുമയാണ് നസ്‍ലിൻ നായകനായ സിനിമയുടെ ആകര്‍ഷണമായിരിക്കുന്നത്. മമിതയാണ് നായികയായി എത്തിയിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ഗിരീഷ് എ ഡിയാണ് സംവിധാനം. ഫഹദിനും ദിലീഷിനുമൊപ്പം പ്രേമലു എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്‍കരനുമാണ്. അജ്‍മല്‍ സാബുവാണ് ഛായാഗ്രാഹണം. പ്രേമലുവിന്റെ ബജറ്റ് ആകെ മൂന്ന് കോടി മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version