Gulf

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​പ​യോ​ഗി​ച്ച്​ ജോ​ലി നേ​ടി; പ്രതികളെ പൊക്കി ബഹ്റെെൻ വിദ്യാഭ്യാസ മന്ത്രാലയം

Published

on

ബഹ്റെെൻ: വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയ ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നതിന് സമർപ്പിച്ച രേഖകളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിൽ നിന്ന് പരാതി ലഭിച്ചു. തുടർന്ന് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടിക്കൂടി. ഇന്‍റർപോളുമായി ബന്ധപ്പെട്ട് യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തു. 12 സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യുകയും ഏഴ് ദിവസം റിമാന്‍റിൽ വെക്കാൻ ഉത്തരവിടുകയും ചെയ്തു. വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ആളുകൾ ജോലി നേടുന്നത് വിദ്യാഭ്യാസ ഗുണനിലവാരത്തിന് ഇടിവുണ്ടാക്കും എന്ന് പ്രൊസിക്യൂഷൻ നിരീക്ഷിച്ചു. ശക്തമായ പരിശോധന നടത്തിയ ശേഷം മാത്രമേ ജോലിക്കായി തൊഴിലാളികളെ നിയമിക്കാൻ പാടുള്ളു. ഇത്തരക്കാരെ കണ്ടെത്തി നാട് കടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version