Gulf

യുഎഇയിൽ ജോലി കിട്ടിയോ? നാട്ടിൽ നിന്ന് വരുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒറ്റനോട്ടത്തിൽ

Published

on

ദുബായ്: ദുബായിൽ ജോലി കിട്ടിപോകുന്നവർ ആണ് നിങ്ങൾ എങ്കിൽ ആ രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിസിറ്റ് വിസയിലേ, ടൂറിസ്റ്റ് വിസയിൽ പോകുന്നവരോ ആണെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്നില്ല. എന്നാൽ ജോലിക്കായി യുഎഇലേക്ക് പോകുമ്പോൾ ഒരു തൊഴിൽ ഓഫർ ലെറ്റർ കിട്ടിപോകുമ്പോൾ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കണം.

യുഎഇയിലേക്ക് ആദ്യമായി മാറുമ്പോൾ ഒരു തൊഴിലാളി എന്ന നിലയിൽ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നമ്മൾ അറിഞ്ഞിരിക്കണം. യുഎഇയിൽ തൊഴിൽ ചെയ്തു ജീവിക്കാൻ വേണ്ടി നിങ്ങൾ യുഎഇയിലേക്ക് മാറുന്നുണ്ടെങ്കിൽ നിങ്ങൾ പാലിക്കേണ്ട മാർഗങ്ങൾ നിർദേശങ്ങൾ ഉണ്ട്. യുഎഇയിൽ ഇല്ലാതെ രാജ്യത്തിന്റെ പുറത്തു നിന്ന് ജോലി കണ്ടെത്തുന്നതിന് വ്യത്യസ്ത മാർഗങ്ങളുണ്ട്. ഒന്നാമതായി പ്രാദേശിക റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് വഴി അനുയോജ്യമായ ജോലികൾ കണ്ടെത്താം. അല്ലെങ്കിൽ ഒരോ കമ്പനികളുടേയോ മന്ത്രാലയത്തിന്റേയോ വെബ്സെെറ്റ് വഴി നേരിട്ട് ജോലിക്കായി അപേക്ഷ നൽകാം.

ദുബായിൽ ജോലി കണ്ടെത്തിയാൽ തൊഴിൽ ഉടമ തന്നെയായിരിക്കും ആവശ്യാമായ രേഖകൾ ശരിയാക്കി നൽകുന്നത്. ആദ്യ ഘട്ടം ഒരു എൻട്രി വിസ നൽകുക എന്നതാണ്. പല രാജ്യങ്ങളിലെയും പൗരന്മാർക്ക്, ഇത് പ്രീ-അറൈവൽ നൽകാം അല്ലെങ്കിൽ ഓൺ-അറൈവൽ വിസ നൽകും. തൊളഴിലാളി യുഎഇയിൽ എത്തി കഴിഞ്ഞാൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ തൊഴിലുടമയ്ക്ക് താമസ വിസയ്ക്കും ലേബർ കാർഡിനും അപേക്ഷിക്കാം.

വർക്ക് പെർമിറ്റ് അപേക്ഷ നൽകുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്

  • ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ടിന്റെ കോപ്പി.
  • വിസ അപേക്ഷാ ഫോം.
  • പാസ്പോർട്ട് സൈസ് ഫോട്ടോ.
  • എൻട്രി പെർമിറ്റ്.
  • അംഗീകാരം ഉള്ള ആരോഗ്യ സർട്ടിഫിക്കറ്റ്.
  • തൊഴിൽ കരാറിന്റെ മൂന്ന് പകർപ്പുകൾ.
  • വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ.
  • ട്രേഡ് ലൈസൻസിന്റെ ഒരു പകർപ്പ്

യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് രേഖകൾ എല്ലാം കെെവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിൽ ഓഫർ നൽകുമ്പോൾ ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും എല്ലാം റിക്രൂട്ടിംഗ് ഏജന്റ് വ്യക്തമായി പറഞ്ഞു നൽകണം. യുഎഇയിലേക്ക് ജോലി തേടി പോകമ്പോൾ എന്താണ് ജോലി, ശമ്പളവും അലവൻസുകളും എത്ര ലഭിക്കും, തൊഴിൽ ഓഫറിന്റെ മുഴുവൻ നിബന്ധനകളും വ്യവസ്ഥകളും എന്നിവയെ കുറിച്ച് വ്യക്തമായി അറി‍ഞ്ഞിരിക്കണം.

ജോലിക്കായുള്ള പേപ്പറിൽ നിങ്ങൾ ഒപ്പിടുന്നതിന് മുമ്പ് കാര്യങ്ങൾ വ്യക്തമായി വായിച്ചു നോക്കണം. തൊഴിൽ കരാറിൽ നിന്ന് വിത്യമായി ഏതെങ്കിൽ പേപ്പറുകളിൽ ഒപ്പിടണം എന്ന് ആവശ്യപ്പെട്ടാൽ അത് നൽകില്ല. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ പരാതി നൽകണം. അല്ലെങ്കിൽ 800 84 എന്ന നമ്പറിൽ വിളിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version