Gulf

ഗോള്‍ഡന്‍ ചാന്‍സ്!! നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ? ഡ്രൈവിങ് ലൈസന്‍സിന് യുഎഇയില്‍ നേരിട്ട് അപേക്ഷിക്കാം

Published

on

യുഎഇ: നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുള്ളവർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്കാണ് ഈ അവസരം ഉള്ളത്. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി വഴി യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം. യുഎഇയില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതിയാണ് ഇതോടെ പുനരാരംഭിക്കുന്നത്.

ചില സാങ്കിത പ്രശ്നങ്ങൾ മൂലം ഈ പദ്ധതി ഇടയ്ക്ക് നിർത്തിവെച്ചിരുന്നു. ഗോള്‍ഡന്‍ ചാന്‍സ് വഴി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം . ഇതിനായി പ്രത്യേക ഡ്രൈവിങ് ക്ലാസില്‍ പോകേണ്ടതില്ല. ഏപ്രിലില്‍ മുതലാണ് ഈ പദ്ധതി ദുബായ് ആര്‍ടിഎ ആരംഭിച്ചത്. ഇതിലൂടെ നിരവധി പേർ ലെെസൻസ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴുള്ള ലൈസന്‍സുകള്‍ക്ക് പകരം പുതിയ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുക എന്ന സേവനം ലഭിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോയെന്ന് ഓൺലെെൻ വഴി നോക്കിയാൽ മനലസ്സിലാകും.

ആടിഎയുടെ വെബ്‌സൈറ്റില്‍ ഇവയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ സെെറ്റിൽ പ്രവേശിച്ച് ഗോള്‍ഡന്‍ ചാന്‍സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അവിടെ വ്യക്തി വിവരങ്ങൾ നൽകാൻ സാധിക്കും. അതിൽ വ്യക്തി വിവരങ്ങൾ നൽകുക. എമിറേറ്റ്‌സ് ഐഡി നമ്പര്‍, കാലപരിധി, മൊബൈല്‍ നമ്പര്‍ എന്നിവ ആദ്യം നൽകണം. തുടർന്ന് ഒരു ഒടിപി നമ്പർ നൽകേണ്ടി വരും നിങ്ങളുടെ ഫോണിൽ വരുന്ന ഒടിപി നമ്പർ നൽകുക. നൽകിയ വിവരങ്ങൾ വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിന് ശേഷം നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങൾ നൽകണം. ഏത് രാജ്യത്തെ ലെെസൻസ് വിവരങ്ങൾ ആണ് നൽകുന്നത് അത് നൽകാൻ വേണ്ടി രാജ്യത്തിന്റെ പേര് നൽകണം.

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ നൽകുമ്പോൾ പൂർണ്ണമായ വിവരങ്ങൾ നൽകണം. ഇഷ്യു ചെയ്ത തീയതി, കാലപരിധി, കാറ്റഗറി എന്നിവയെല്ലാം വ്യക്തമായി നൽകണം. സമർപ്പിക്കുന്ന ലെെസൻസിന് ഓട്ടോമാറ്റിക് കണ്‍വേര്‍ഷന് യോഗ്യമല്ലെങ്കില്‍ രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഗോള്‍ഡന്‍ ചാന്‍സ് വഴി ഡ്രൈവിങ് ക്ലാസുകള്‍ ഇല്ലാതെ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസാകുക. അല്ലെങ്കിൽ ഡ്രൈവിങ് ക്ലാസുകള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍, ഡ്രൈവിങ് ടെസ്റ്റ് എന്നിവ വഴി ലൈസന്‍സ് സ്വന്തമാക്കുക. ഈ രണ്ട് വഴിയിൽ ഏതെങ്കിലും ഉപയോഗിക്കാം.

ഗോള്‍ഡന്‍ ചാന്‍സ് അപേക്ഷകര്‍ ടെസ്റ്റുകൾ വിജയിക്കണം. ഐ ടെസ്റ്റും നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും ആണ് പാസാകേണ്ടത്. 2,000 ദിര്‍ഹമാണ് ചിലവ് വരുന്നത്. ലൈസന്‍സ് വിവരങ്ങളും ഡ്രൈവിങ് സ്‌കൂളും അനുസരിച്ച് ചിലപ്പോൾ ചിലവിൽ മാറ്റാം വരാം. ഈ ടെസ്റ്റുകള്‌ പാസായാൽ രണ്ട് വർഷത്തേക്ക് ലൈസന്‍സ് ലഭിക്കും. കാലാവധി കഴിഞ്ഞാല്‍ പിന്നീട് അഞ്ച് വര്‍ഷത്തേക്ക് പുതുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version