കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 46,440 രൂപയാണ് വില. ഗ്രാമിന് 5,805 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് അതേസമയം ആഗോളവും പ്രാദേശികവുമായ ഘടകങ്ങൾ കാരണം താൽക്കാലികമായി ചാഞ്ചാട്ടം ഉണ്ടാകാമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു. 2024-ൽ തുടർച്ചയായി സ്വർണ്ണവില ഉയരാൻ സാധ്യതയുള്ളതിനാൽ സ്വർണ്ണത്തിനെതിരായ വായ്പകളുടെ ആവശ്യകതയിലും ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
സ്വർണ്ണ വില സമീപകാലത്ത് 2,030 ഡോളർ മുതൽ 2,060 ഡോളർ വരെയായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് നിരീക്ഷകർ സൂചിപ്പിക്കുന്നത്. അതുപോലെ എംസിഎക്സിൽ സ്വർണ്ണ വില 10 ഗ്രാമിന് 62,400 രൂപ മുതൽ 63,200 വരെയായി വ്യാപാരം ചെയ്തേക്കും എന്നാണ് പ്രതീക്ഷ.
പല നിക്ഷേപകരുടെയും പോർട്ട്ഫോളിയോയിൽ ഇപ്പോൾ സ്വർണത്തിനും പ്രാധാന്യമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന ആസ്തിയാണ് സ്വർണം. കഴിഞ്ഞ വർഷം 13 ശതമാനം വരെ നേട്ടം സ്വർണം നൽകിയിരുന്നു.
തുടർച്ചയായ രണ്ടു ദിവസങ്ങളിൽ നേട്ടം ഉണ്ടാക്കിയതിന് ശേഷമാണ് സ്വർണ വില ഇടിഞ്ഞത്. ട്രോയ് ഔൺസിന് 2049 ഡോളറിലാണ് വില. ഡോളർ ഉയർന്നതും ട്രഷറി ആദായം ഉയർന്നതും മൂലം കഴിഞ്ഞ ആഴ്ച സ്വർണ വിലയ്ക്ക് മങ്ങലേറ്റിരുന്നെങ്കിലും താൽക്കാലികമായി തിരിച്ചുകയറുകയായിരുന്നു. ഡോളർ കഴിഞ്ഞയാഴ്ച ആറ് മാസത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടം നേടിയിരുന്നു. ഒരു ശതമാനത്തിൽ കൂടുതലാണ് സ്വർണത്തിൽ നിന്നുള്ള നേട്ടം. യുഎസ് പണപ്പെരുപ്പത്തിൽ ഇടിവ് വന്നത് ഗോൾഡ് ഫ്യൂചർ വ്യാപാരത്തെ ബാധിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ ഗോൾഡ് ഫ്യൂച്ചർ വ്യാപാരം ഉയർന്നു. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു.
കഴിഞ്ഞയാഴ്ചകളിൽ ഡോളർ ആറു മാസത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടം നേടിയിരുന്നു. ഇപ്പോൾ ഡോളറിനെതിരെ രൂപ നേരിയ മുന്നേറ്റംനടത്തുന്നുണ്ട്. ഇന്നലെ ഡോളറിനെതിരെ 82.88 രൂപ എന്ന നിലവാരത്തിലായിരുന്നു വ്യാപാരം. ജനുവരിയിൽ കൂടിയും കുറഞ്ഞും സ്വർണ വില ചാഞ്ചാടിയിരുന്നു. 2024-ന്റെ ആദ്യ രണ്ട് ആഴ്ചകളിൽ വിപണികൾ അസ്ഥിരമായി തുടർന്നതിനാൽ കഴിഞ്ഞയാഴ്ച സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.