Business

മൂന്നാഴ്ചത്തെ കുറഞ്ഞ നിരക്കിൽ സ്വർണ വില

Published

on

സംസ്ഥാനത്ത് വീണ്ടും സ്വ‍ർണ വില ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നിലാണ് ഇപ്പോൾ സ്വർണ വില. രണ്ട് ദിവസം കൊണ്ട് പവന് 360 രൂപയുടെ കുറവ്. ഒരു പവൻ സ്വർണത്തിന് 43,960 രൂപയും ഗ്രാമിന് 5,495 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1934 ഡോളറിൽ ആണ് വില. ഇന്നലെ സ്വർണ വില പവന് 44,080 രൂപയായിരുന്നു.

ജൂലൈയിൽ പവന് 880 രൂപ കൂടിയിരുന്നു. ജൂലൈ 20ന് പവന് 44,560 രൂപയായിരുന്നു സ്വർണ വില. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില. എന്നാൽ ജൂലൈ മൂന്നിന് പവന് 43,240 രൂപയായി വില ഇടിഞ്ഞിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്. അതേസമയം ജൂണിൽ പവന് 14,00 രൂപ കുറഞ്ഞിരുന്നു.ജൂണിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,400 രൂപയുടെ കുറവുണ്ടായിരുന്നു. ജൂൺ രണ്ടിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയിരുന്നത്. പവന് 44,800 രൂപയായിരുന്നു വില. പിന്നീട് ജൂൺ 29ന് പവന് 43,080 രൂപയിലേക്ക് വില ഇടിഞ്ഞു. ഡോളറിലെ ഏറ്റക്കുറച്ചിലുകൾ ആണ് സ്വർണ വിലയിൽ പ്രധാനമായും പ്രതിഫലിച്ചത്.

അതേസമയം പണപ്പെരുപ്പത്തിനെതിരെ സ്വർണം മികച്ച നേട്ടം നൽകുന്നുണ്ട്. ഇത് സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു. പണപ്പെരുപ്പം വ‍ർധിക്കുന്ന സാഹചര്യത്തിൽ താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ വില ഉയർന്നേക്കാം. യുഎസിലെ കൂടുതൽ പലിശ നിരക്ക് വർധന സ്വർണ വിലയെ ബാധിക്കും.
ഇന്ത്യയിൽ ഇപ്പോൾ സ്വർണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. നിലവിൽ മിക്ക നിക്ഷേപകരും പോർട്ട്‌ഫോളിയോയിൽ സ്വർണത്തിനും പ്രാധാന്യം നൽകുന്നുണ്ട്. ഓരോ ദിവസവും സ്വർണ വില മാറിക്കൊണ്ടിരിക്കുന്നു. ദീർഘകാലത്തേക്ക് സ്വർണത്തിൽ നിക്ഷേപിച്ച് നേട്ടം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു നിക്ഷേപ ഉപാധി കൂടെയാണ് സ്വർണം. .

 

വെള്ളി വില

വെള്ളി വിലയിലും ഇടിവ്. ഒരു ഗ്രാം വെള്ളിക്ക് 80.5 രൂപയും 10 ഗ്രാമിന് 803 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 80,300 രൂപയായിരുന്നു വില. ഇന്നലെ ഒരു കിലോഗ്രാമിന് 81,000 രൂപയായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version