സംസ്ഥാനത്തെ ആഭരണ വിപണിയിലെ സ്വർണ നിരക്കുകളിൽ ഇന്നു മാറ്റമില്ല. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 46,400 രൂപയാണ് ഞായറാഴ്ചയിലെ വ്യാപാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു പവൻ്റെ വില ഇതേ നിലവാരത്തിലായിരുന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 5,800 രൂപയായും തുടരുന്നു.
അതേസമയം 47,000 രൂപയാണ് ഈ മാസം ഒരു പവൻ സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ജനുവരി രണ്ടിനായിരുന്നു ഇത്. തുടർന്ന് ജനുവരി 11ന് 46,080 രൂപ നിലവാരത്തിലേക്ക് ഇറങ്ങി, ഈ മാസത്തെ താഴ്ന്ന നിലവാരവും കുറിച്ചു. നിലവിൽ ജനുവരിയിലെ ഉയർന്ന നിലവാരത്തിൽ നിന്നും 600 രൂപ താഴെയായാണ് ഒരു പവൻ്റെ വില നിൽക്കുന്നത്.
വെള്ളി നിരക്ക്
കേരള വിപണിയിൽ കൂടുതലായി വിറ്റഴിയപ്പെടുന്ന അമൂല്യ ലോഹങ്ങളിലൊന്നായ വെള്ളിയുടെ നിരക്കിലും ഇന്നു മാറ്റമില്ല. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 78 രൂപ നിലവാരത്തിൽ തുടരുന്നു. അതുപോലെ എട്ട് ഗ്രാം വെളളിക്ക് 624 രൂപയും 10 ഗ്രാം വെള്ളിയുടെ നിരക്ക് 780 രൂപയായും 100 ഗ്രാം വെള്ളിക്ക് 7,800 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ നിരക്ക് 78,000 രൂപ നിലവാരത്തിലും നിൽക്കുന്നു.
കഴിഞ്ഞ ദിവസവും സംസ്ഥാന ആഭരണ വിപണിയിൽ ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 78 രൂപയായിരുന്നു. വെള്ളിയാഴ്ചയിൽ നിന്നും ഒരു ഗ്രാം വെള്ളിയുടെ നിരക്കിൽ 0.50 രൂപ വർധന ഉണ്ടായതോടെയാണ് ശനിയാഴ്ചത്തെ നിരക്ക് 78 രൂപയായത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി വിപണിയിൽ ഏറെക്കുറെ 78 രൂപ നിലവാരത്തിലാണ് ഒരു ഗ്രാം വെള്ളി വ്യാപാരം ചെയ്യപ്പെടുന്നത്.