ഇത്ര വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രൂപം പഴയത് പോലെ തന്നെ നിലനിർത്തുന്നതെന്ന് താൻ വിജയ്‌യോട് ചോദിച്ചെന്നും അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണെന്നും സ്നേഹ പറഞ്ഞിരുന്നു. വിജയ്‌യുടെ മുൻചിത്രമായ വാരിസിൽ താരത്തിന്റെ സഹോദരിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് സ്നേഹയെയായിരുന്നു. എന്നാൽ സ്നേഹ അത് നിരസിച്ചിരുന്നു.
അതേസമയം ഗോട്ടിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ അടുത്ത ഷെഡ്യൂളിനായി അണിയറപ്രവർത്തകർ ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചു. ചിത്രത്തിൽ മീനാക്ഷി ചൗധരിയും മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.