Gulf

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​; വി​ത​ര​ണം ചെ​യ്യു​ന്നത് ര​ണ്ടു​​ത​രം ടി​ക്ക​റ്റു​ക​ൾ, കവാടങ്ങള്‍ ഒക്ടോബര്‍ 18 ബുധനാഴ്ച തുറക്കും

Published

on

ദുബായ്: 28ാമത് സീസണിലേക്കുള്ള ഗ്ലോബൽ വില്ലേജ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ ആരംഭിക്കുന്ന പരിപാടിയുടെ പ്രവേശന ടിക്കറ്റുകളുടെ നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് ഗ്ലോബൽ വില്ലേജ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രണ്ടുതരം ടിക്കറ്റുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാമത്തേത് പ്രവൃത്തി ദിനങ്ങളിൽ സന്ദർശകരെ ആകർഷിക്കാനായുള്ള ടിക്കറ്റ്, രണ്ടാമത്തേത് പൊതു അവധി ദിനങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെയുള്ള സമയത്തെ ടിക്കറ്റുകൾ. ഈ ടിക്കറ്റുകൾ ആഴ്ചയിൽ ഏതു ദിവസം വേണമെങ്കിലും ഉപയോഗിക്കാവുന്ന ടിക്കറ്റുകൾ ആണ്.

22.50 ദിർഹം മുതലാണ് ടിക്കറ്റുകളുടെ നിരക്ക് വരുന്നത്. ആപ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് ഇളവ് ലഭിക്കുന്നുണ്ട്. 10 ശതമാനത്തിന്റെ കിഴിവാണ് ലഭിക്കുന്നത്. പ്രവേശന ടിക്കറ്റ് ഉപയോഗിച്ച് തന്നെ വിവിധ ഷോകളും സ്റ്റേജ് പ്രോഗ്രാമുകളും കാാണാൻ സാധിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടികൾ ആസ്വദിക്കാൻ വേണ്ടി ഗ്ലോബൽ വില്ലേജിൽ എത്തും. 400 പ്രകടനക്കാർ ആണ് ഇത്തവണ എത്തുന്നത്. 40,000 ഷോകളാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. സന്ദർശകരെ ആകർഷിക്കാനായി വലിയ തരത്തിലുള്ള പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ഷോകൾ ആകർഷമുള്ളതാക്കാൻ വേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ല കലാകാരൻമാർ എത്തുന്നുണ്ട്. വിപുലമായ പരിപാടികൾ ആണ് കാണികൾക്കായി എത്തുന്നത്.

ഈ വര്‍ഷം ലൈസന്‍സില്ലാതെ കച്ചവടം നടത്താനുള്ള സൗകര്യം ആണ് ഒരുക്കിയിരിക്കുന്നു. രജിസ്‌ട്രേഷന്‍ മാത്രം നടത്തി കച്ചവടം നടത്താനുള്ള അവസരം ആണ് ഒരുക്കിയിരിക്കുന്നത്. അതിന് വേണ്ടിയുള്ള ബുങ്ങിങ് എല്ലാം പൂർത്തിയായി കഴിഞ്ഞു. സംരംഭകര്‍ക്കും ചെറുകിട ബിസിനസ് ഉടമകള്‍ക്കും ഉൾപ്പടെ നിരവധി പേർ ആണ് ഇവിടെ എത്തുന്നത്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. വില്ലേജില്‍ ഫുഡ് കാര്‍ട്ടും കിയോസ്‌കും തുറക്കുന്നതിന് അധികൃതർ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അത് അനുസരിച്ച് കാര്യങ്ങൾ ചെയ്യാം.

വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകളെക്കുറിച്ച് ഇത്തവണ ആരും ടെൻഷനടിക്കേണ്ട. എഫ് ആന്റ് ബി ബിസിനസ് ആശയങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങള്‍ വേഗത്തിലും എളുപ്പത്തിലും തുറന്നുനല്‍കുകയാണ് ട്രേഡ് ലൈസന്‍സ് ഒഴിവാക്കുന്നതിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ വൈദ്യുതിയും വെള്ളവും സൗജന്യം ആയിരിക്കും . ചെറുകിട കച്ചവടങ്ങളിലൂടെ മികച്ച വരുമാനം ഉണ്ടാക്കാൻ ഇവർക്ക് സാധിക്കും.

ബ്രാന്‍ഡിങിനായി മികച്ച കമ്പനികളുമായി സഹകരിക്കുന്നതിന് സാധിക്കും സ്റ്റോറേജ് സൗകര്യങ്ങളും ഗ്ലോബല്‍ വില്ലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ വർഷത്തിൽ നിന്നും വിപുലമായ പദ്ധതികൾ ആണ് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version