ഷാർജ: ഈ പുണ്യ റമദാൻ മാസത്തിൽ, ഗ്ലോബൽ പ്രവാസി യൂണിയന്റെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് റോള ജ്യൂസ് വേൾഡിന് സമീപം ബ്ലഡ് ഡൊനേഷൻ കേമ്പ് നടത്തി.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ രക്തധാനം ചെയ്യുന്നതിനുവേണ്ടി കേമ്പിൽ എത്തി.
GPU UAE ജനറൽ സിക്രട്ടറി രാഗേഷ് മാവില, ട്രഷറർ സുബൈർ മാർത്താണ്ഡൻ, ഷാർജ പ്രസിഡണ്ട് അൻവർസാദത്ത്, അജ്മാൻ പ്രസിഡണ്ട് ഹംസ ഇബ്രാഹിം, ഗ്ലോബൽ കോർഡിനേറ്റർ ഷാനവാസ്, വൈസ് പ്രസിഡണ്ട് കരീം പൂച്ചേങ്ങൽ, ജോ. സിക്രട്ടറി ഷിബു കരുണൻ, ഹലീമ ബീബി, വഹീദ കബീർ, നവാസ്, രതീഷ്, അർച്ചന രതീഷ്, നശ്വ കബീർ എന്നിവർ കേമ്പിന് നേതൃത്വം നൽകി.
യുഎഇ-ലെ പ്രമുഖ സാമുഹ്യ പ്രവർത്തകരായ അബ്ദുള്ള, മുഹമ്മദ്, യാസിർ, പ്രമോദ് എന്നിവർ ബ്ലഡ് ഡൊണേഷൻ കേമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചിരുന്നു.