Gulf

ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി

Published

on

ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി. ഷാർജയിലുള്ള ദമാസ് 2000 – ൽ വെച്ചായിരുന്നു അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന ചടങ്ങുകൾ നടന്നത്. ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുവാനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും വേണ്ടി അദ്ദേഹം നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി അനുസ്മരിച്ചു.

ചടങ്ങിൽ അഡ്വ.മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, ലോയി അബു അമ്ര, അഡ്വ.യാസിർ സഖാഫി, ഫർസാന അബ്ദുൽ ജബ്ബാർ, നിഹാസ് ഹാശിം, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version