ഓസ്ട്രേലിയ: ഡോൾഫിനൊപ്പം നീന്താൻ നദിയിൽ ചാടിയ പെൺകുട്ടിക്ക് സ്രാവിൻ്റെ ആക്രമണത്തിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പ്രാന്തപ്രദേശമായ പെർത്തിലുള്ള സ്വാൻ നദിയിലാണ് സംഭവം. അജ്ഞാത ഇനത്തിൽപ്പെട്ട സ്രാവിൻ്റെ കടിയേറ്റാണ് 16 കാരിയായ പെൺകുട്ടിക്ക് മരണം സംഭവിച്ചത്. ഉടൻ തന്നെ പെൺകുട്ടിയെ നദിയിൽനിന്നു രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു പോലീസ് പറഞ്ഞു.
നദിയിൽ ജെറ്റ് സ്കൈ നടത്തുകയായിരുന്നു പെർത് സ്വദേശിയായ പെൺകുട്ടിയും സുഹൃത്തുക്കളും. ഇതിനിടെ ഇവർ ഡോൾഫിൻ കൂട്ടത്തെ കണ്ടു. ഡോൺഫിനൊപ്പം നീന്താനായി പെൺകുട്ടി നദിയിലേക്കു ചാടി. പിന്നാലെയായിരുന്നു സ്രാവിൻ്റെ ആക്രമണം. പെൺകുട്ടിയുടെ കാലിൽ കടിച്ച സ്രാവ് കുട്ടിയെ നദിയുടെ താഴ്ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ഉടൻതന്നെ കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നദിയിൽ ജെറ്റ് സ്കൈ നടത്തുകയായിരുന്നു പെർത് സ്വദേശിയായ പെൺകുട്ടിയും സുഹൃത്തുക്കളും. ഇതിനിടെ ഇവർ ഡോൾഫിൽ കൂട്ടത്തെ കണ്ടു. ഡോൺഫിനൊപ്പം നീന്താനായി പെൺകുട്ടി നദിയിലേക്കു ചാടി. പിന്നാലെയായിരുന്നു സ്രാവിൻ്റെ ആക്രമണം. പെൺകുട്ടിയുടെ കാലിൽ കടിച്ച സ്രാവ് കുട്ടിയെ നദിയുടെ താഴ്ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ഉടൻതന്നെ കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മരണത്തെ തുടർന്നു സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജനങ്ങൾ സ്വാൻ നദിയിൽ ഇറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധവേണമെന്ന് സർക്കാർ അറിയിച്ചു. ഓസ്ട്രേലിയയിൽ മുമ്പും സ്രാവിൻ്റെ ആക്രമണത്തിൽ മരണം സംഭവിച്ചിട്ടുണ്ട്. 1960 ലെ ബുൾ സ്രാവിൻ്റെ ആക്രമണമായിരുന്നു ഒടുവിലത്തെ സംഭവം. സിഡ്നിയിലെ റോസ്‍വില്ലെയിൽ നീന്തുകയായിരുന്ന ആളാണ് 3.3 മീറ്റർ നീളമുള്ള സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.