Gulf

പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​മാ​യ ഖ​ർ​ഖാ​ഊ​ൻ തു​ട​ക്കം

Published

on

ബഹ്റെെൻ: റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമാണ് ഖർഖാഊൻ. റമദാൻ 13 മുതൽ 15 വരെയാണ് ഈ ആഘോഷം നടക്കുന്നത്. പ്രധാനമായും കുട്ടികൾ ആണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. കുവൈത്തിലും സൗദിയിലും ‘ഖര്‍ഖീആന്‍’എന്നും ഒമാനില്‍ ‘ഖറന്‍ഖശൂ’എന്നും യുഎ.ഇയില്‍ ‘ഖറന്‍ഖഉ’എന്ന പേരിലും ആണ് ഈ ആഘോഷം നടന്നു വരുന്നത്. എല്ലാ വർഷവും ഇത് നടക്കും. പേരിൽ ചെറിയ മാറ്റങ്ങൾ ഉള്ളത് പോലെ തന്നെ ചെറിയ ചില വിത്യാസങ്ങൾ ഈ രാജ്യങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് ഉണ്ട്. എന്നാലും ഈ പാരമ്പര്യ ആഘോഷം എല്ലാ ഗൾഫ് രാജ്യങ്ങളും നിലനിൽക്കുന്ന ഒന്നാണ്.

ഇറാഖിലും സുഡാനിലും ഈ ആഘോഷം നടന്നു വരുന്നുണ്ട്. അറബ് പാരമ്പര്യമുള്ള ഉടുപ്പും വസ്ത്രങ്ങളും ധരിച്ച് കുട്ടികൾ എത്തും. ഇവരുടെ കെെകളിൽ പല നിറത്തിലുള്ള വർണങ്ങളാൽ അലംകൃതമായ മനോഹരമായ കുഞ്ഞു സഞ്ചികളും കാണാൻ സാധിക്കും. പ്രദേശത്തുള്ള വീടുകളിൽ എല്ലാം കുട്ടികൾ എത്തും. അറബ് പാട്ടിന്റെ അകമ്പടിയോടെ ആയിരിക്കും കുട്ടികൽ എത്തുന്നത്. ഒരോ വീട്ടിലും കുട്ടികൾ എത്തുന്നത് ആണ് ഈ ആഘോഷത്തിലെ പ്രധാന ചടങ്ങ്.

മഗ്‌രിബ് നമസ്കാരത്തിനു ശേഷം നോമ്പ് തുറക്കും അതിന് ശേഷം ആണ് കുട്ടികൾ ഇറങ്ങുക. ‘പാരമ്പര്യങ്ങളെ മറക്കരുത്. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞാണ് കുട്ടികൾ എത്തുക. കുട്ടികളുടെ കെെകളിൽ ഉള്ള വർണ്ണ സഞ്ചികളിൽ ഒരോ വീട്ടിൽ നിന്നും നാണയങ്ങൾ നിറക്കും. മിഠായികളും നൽകും. അത്തിപ്പഴം, പിസ്ത, ബദാം, നിലക്കടല തുടങ്ങിയ സാധനങ്ങൾ എല്ലാം കുട്ടികൾക്ക് നൽകും. കൂടാതെ പലരും പഴങ്ങൾ കുട്ടികൾക്ക് കെെമാറാർ ഉണ്ട്. അറബ് നാട്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽപ്പെട്ട ഒന്നാണ് ഇത്.

ഗറാഷികൾ’എന്നറിയപ്പെടുന്ന ഇറാനിയൻ കച്ചവടക്കാർ ആണ് ഈ ആഘോഷത്തിന് വേണ്ടിയുള്ള ഉൽപന്നങ്ങൾ കൂടുതലായി കച്ചവടം ചെയ്യുന്നത്. ഖാർഖാഊൻ വിഭവങ്ങൾ മാത്രം വിൽപന നടത്താൻ വേണ്ടി ഈ സീസൺ എത്തിയാൽ കച്ചവടക്കാർ എത്തും. പ്രത്യേക കടകൾ ഈ കാലം എത്തിയാൽ ഗൾഫ് നാടുകളിൽ തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version