Entertainment

ഗില്ലി സംഭവമല്ല, ഇനി കാണാൻ പോകുന്നത് പോക്കിരി പൊങ്കൽ; റീ റിലീസിന് ഒരുങ്ങി വിജയ് ചിത്രം

Published

on

കോളിവുഡിന് പുത്തനുണർവാണ് വിജയ്‌യുടെ റീ റിലീസിലൂടെ ലഭിച്ചത്. തിയേറ്ററുകളിലേക്ക് വീണ്ടുമെത്തി രണ്ടുവാരത്തിനുള്ളിൽ ചിത്രം 30 കോടിക്ക് മുകളിലാണ് നേടിയത്. ഗില്ലി തുടങ്ങിവെച്ച റീ റിലീസ് ആഘോഷങ്ങളിലേക്ക് മറ്റൊരു വിജയ് ചിത്രം കൂടിയെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിജയ്‌യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി എന്ന ചിത്രമാണ് 4കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യകളില്‍ റീമാസ്റ്റര്‍ ചെയ്തു തിയേറ്ററുകളിലേക്ക് എത്തുന്നത്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസം, ജൂണ്‍ 21നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

മഹേഷ് ബാബു നായകനായ അതേപേരിലുള്ള സിനിമയുടെ തമിഴ് റീമേക്കായിരുന്നു വിജയ് നായകനായ പോക്കിരി. 2007 ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം തമിഴ്‌നാട്ടിൽ 200 ദിവസങ്ങളിലധികമാണ് പ്രദർശിപ്പിച്ചത്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്‍യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. സിനിമ സെപ്തംബർ അഞ്ചിനെത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version