Sports

അഫ്​ഗാനെതിരെയും ​ഗിൽ കളിക്കില്ല? താരത്തിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോഗതി

Published

on

ഡൽഹി: ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ​ഗില്ലിന് അഫ്​ഗാനിസ്ഥാനെതിരായ മത്സരവും നഷ്ടമായേക്കും. പനിയിൽ നിന്ന് ​ഗിൽ സുഖപ്പെട്ടു വരികയാണ്. ​ഇന്ത്യൻ ടീമിനൊപ്പം ഡൽഹിയിലേക്ക് ഗില്ലിനെ ഒപ്പം കൂട്ടാനാണ് ഇപ്പോഴത്തെ ​പദ്ധതിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ​ ചണ്ഡിഗഡിലെ തന്റെ വീട്ടിലേക്ക് പോകാൻ പദ്ധതിയില്ല. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ​ഗില്ലിനെ ​ഗ്രൗണ്ടിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സപ്പോർട്ടിങ്ങ് സ്റ്റാഫുകൾ.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ ​ഗിൽ കളിച്ചിരുന്നില്ല. ഓപ്പണറുടെ റോളിൽ ​ഗില്ലിന് പകരമിറങ്ങിയത് ഇഷാൻ കിഷാനാണ്. എന്നാൽ കിഷാന് തിളങ്ങാൻ കഴിയാത്തത് ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓപ്പണറുടെ റോളിൽ ശുഭ്മാൻ ​ഗിൽ ഉണ്ടാകണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ആ​ഗ്രഹം. എന്നാൽ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ ​ഗില്ലിന് കളിക്കാൻ കഴിയുമോ എന്ന് വ്യക്തമാകു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ഇന്ത്യ 199 റൺസിന് ഓൾ ഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. തുടക്കത്തിൽ രണ്ട് റൺസിൽ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ പിന്നീട് ശക്തമായ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version