സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. സ്വകാര്യ ഏജന്‍സികൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്. ഇതിൽ ഒന്നും പെടാതെ ഉദ്യോഗാർത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ ആണ് കേരള സർക്കാർ അവസരം ഒരുക്കുന്നത്.
ജോലി ഒഴിവുകൾ ഉള്ള തസ്തികൾ ഇവയാണ്
ക്രെയിന്‍ ടെക്നീഷന്‍ ഇലക്ട്രിക്കല്‍/ ക്രെയിന്‍ ടെക്നീഷ്യന് മെക്കാനിക്കല്‍:
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് ഈ ജോലിക്കായി അപേക്ഷിക്കുന്നവർക്ക് വേണ്ടത്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. മൂന്ന് വർഷത്തെ പ്രവർത്തി പരിചയമാണ് ആവശ്യപ്പെടുന്നത്. പ്രായം 40 വയസ്സിന് മുകളിൽ ആവരുത്.
ജോലിയെകുറിച്ച് അറിവുണ്ടായിരിക്കണം. മാത്രമല്ല ചെറിയ തരത്തിലുള്ള അറ്റകുറ്റപ്പണികളും അറിഞ്ഞിരിക്കണം. ഇംഗ്ലീഷില്‍ അടിസ്ഥാനപരമായ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. വർക്ക്ഷോപ്പുകളില ചുമതലകൾ ഏൽപ്പിച്ചാൽ അവിടെയുള്ള ഉപകരണങ്ങളെ കുറിച്ച് അറിയണം. അവിടെയുള്ള സൂപ്പർവൈസർമാരുമായി സംസാരിക്കേണ്ടി വരും. അതിന് ഭാഷ അത്യാവശ്യമായി വരും.4835 യുഎഇ ദിർഹമാണ് ശമ്പളമായി നൽകുക. ഒരു ലക്ഷത്തിലേറെ ഇന്ത്യൻ രൂപ വരും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിവരങ്ങൾ കെെമാറണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് ജോലിക്കായി അപേക്ഷ നൽകാം. gulf@odepc.in എന്ന ഇമെയിലിലേക്ക് അപേക്ഷ സമർപ്പിക്കാം. അല്ലെങ്കിൽ “ക്രെയിന്‍ ടെക്നീഷ്യൻമാരുടെ റിക്രൂട്ട്മെന്റ്- മെക്കാനിക്കൽ” എന്ന തപാൽ അഡ്രസിലേക്കൊ അയക്കാം. 2023 ഒക്ടോബർ 4 ആണ് അപേക്ഷ അയക്കേണ്ട അവസാന തിയതി.
ഒമാനിലേക്ക് ജോലിക്കായി അപേക്ഷിക്കാം.
ഒമാനിലെ ഒരു സ്കൂളിലേക്ക് ഇംഗ്ലീഷ് എച്ച് ഒ ഡി വിഭാഗത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: എംഎ (ഇംഗ്ലീഷ്), ബിഎഡ് (ഇംഗ്ലീഷ്) (റഗുലർ പഠനം മാത്രം) ഡിപ്പാർട്ട്മെന്റ് തലവനായി പ്രവർത്തിച്ച പരിജയം വേണം. സിബിഎസ്ഇ സ്കൂളിൽ ആയിരിക്കണം പ്രവർത്തിക്കേണ്ടത്. 5 വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. വർഷത്തിൽ അവധി ലഭിക്കും. നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് സ്ക്കൂൾ തന്നെ നൽകും. 500 ഒമാന്‍ റിയാലായിരിക്കും മാസം ശമ്പളമായി നൽകുക. ഇന്ത്യൻ രൂപ 107721 ന് അടുത്തുവരും. യോഗ്യതയുള്ള വിദ്യാർഥികൾ വിശദമായ ബയോഡാറ്റ eu@odepc.in എന്ന ഇമെയിലിലേക്ക് അയക്കുക. അപേക്ഷ അയക്കേണ്ട അവസാന തിയതി ഒക്ടോബർ 5.