തന്റെ ജീവിത സഖിക്കായി എന്ന് റൊണാള്‍ഡോയുടെ ഒപ്പോടെ പിന്‍ഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിത്രങ്ങള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു. റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും സ്‌നേഹത്തിന്റെ പ്രതീകമാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
ക്രിസ്റ്റ്യാനോ ഇനി എത്ര കാലം ഫുട്ബോൾ കളിക്കുമെന്നും ചോദ്യമുയർന്നു. ഒന്ന് അല്ലെങ്കിൽ രണ്ട്, അല്ല തനിക്കറിയില്ല എന്നായിരുന്നു ജോർജിനയുടെ മറുപടി. സൗദി ക്ലബ് അല്‍ നസറിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാളെ കളത്തിലേക്ക് മടങ്ങി വരും. മെസ്സി ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് താരത്തിന് ഒരു മത്സരത്തില്‍ വിലക്ക് ലഭിച്ചിരുന്നു. നാളെ എ എഫ് സി ചാമ്പ്യന്‍സ് ലീഗിലാണ് താരം കളത്തിലിറങ്ങുക.