കാസർകോട്: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്ത കാസർകോട് റെയിൽവേ പോലീസ് പ്രതിയായ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനി പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
പിന്നീട് കാസർകോട് എത്തിയപ്പോഴാണ് പെൺകുട്ടി പരാതി നൽകിയത്. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. പിന്നീട് മുന്നിൽ ഇരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ഇത് പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.പിന്നീട് കാസർകോട് എത്തിയപ്പോഴാണ് പെൺകുട്ടി പരാതി നൽകിയത്. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. പിന്നീട് മുന്നിൽ ഇരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ഇത് പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
ദൃശ്യങ്ങൾ സഹിതമാണ് പെൺകുട്ടി പരാതി നൽകിയത്. ലൈംഗികാതിക്രമം നടത്തുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ദുരനുഭവം സാമൂഹിക മാധ്യമത്തിൽ വിദ്യാർത്ഥിനി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.