Business

ജി 20; അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നത് സ്വർണപ്പാത്രങ്ങളിൽ

Published

on

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി ഡൽഹിയിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇവൻറുകളിൽ ഒന്നാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. ലോക നേതാക്കൻമാരും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ഒക്കെ ഡൽഹിയിൽ ഒത്തുചേരുന്നതിനാൽ പഞ്ച നക്ഷത്ര ഹോട്ടലുകളഇൽ എല്ലാം ബുക്കിങ് പൂർണമായിക്കഴിഞ്ഞു. വിവിഐപികൾക്ക് പ്രസിഡൻഷ്യൽ സ്വീറ്റുകൾക്ക് 20 ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തിന് ഏകദേശ നിരക്ക്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിൻെറയും പൈതൃകത്തിൻെറയും നേർക്കാഴ്ചകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഷ്ട്രത്തലവന്മാർക്കും ലോക നേതാക്കൾക്കും ആതിഥേയത്വം നൽകാൻ രാജ്യം ഇത്തവണ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

സ്വർണ്ണവും വെള്ളിയും പൂശിയ പാത്രങ്ങളിൽ ആണ് അതിഥികൾക്ക് ഇത്തവണ ഭക്ഷണം വിളമ്പുന്നത്. ഐടിസി താജ് ഉൾപ്പെടെയുള്ള 11 ഹോട്ടലുകളിലാണ് അതിഥികൾക്കായി പ്രത്യേക പാത്രങ്ങളിൽ ഭക്ഷണം ക്രമീകരിക്കുന്നത്.

മൂന്ന് തലമുറകളായി ഇത്തരം പാത്രങ്ങൾ നിർമ്മിക്കുകയും വിദേശ സന്ദർശകർക്കായി ക്രോക്കറികൾ എത്തിക്കുകയും ചെയ്യുന്ന ഐറിസ് കമ്പനിയാണ് പാത്രങ്ങൾ എത്തിക്കുന്നത്. ഇന്ത്യയുടെ രുചി വൈവിധ്യങ്ങൾ രാജകീയമായി തന്നെ അതിഥികൾക്ക് മുന്നിലൊരുക്കും. ജയ്പുർ, ഉദയ്പുർ, വാരണാസി, കർണാടക എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മനോഹരമായ ക്രോക്കറികളിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക മുദ്രകൾ മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്..

“മെയ്ക്ക് ഇൻ ഇന്ത്യ” തീമിൽ ആണ് പാത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിൻെറ കരകൗശല വൈദഗ്ധ്യവും പാരമ്പര്യവും എടുത്ത് കാട്ടുന്ന രീതിയിലാണ് നിർമാണം. ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് 11 പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് കർക്കശമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. പാത്രങ്ങൾ എത്തിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും. രൂപകല്പന ചെയ്തതിന് ശേഷം, ഓരോ പാത്രവും ലാബിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഓരോ ഹോട്ടലിൻെറയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചാണ് ‌ പാത്രങ്ങളുടെ രൂപകൽപന. ഹോട്ടലിൻെറ മെനുവും ശൈലിയും അനുസരിച്ചാണ് സുരക്ഷാസംവിധാനങ്ങൾക്ക് വിധേയമായി ഓരോ ഹോട്ടലുകളിലേക്കുമുള്ള പാത്രങ്ങൾ എത്തുക..

ഇന്ത്യയിലെ ബിസിനസ് നായകർക്കും ക്ഷണം

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെയുള്ള വ്യവസായികളും വിദേശ രാജ്യങ്ങളിലെ നേതാക്കൻമാ‍ർക്കൊപ്പം ശനിയാഴ്ച ഡൽഹിയിൽ ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും.

ഈ അത്താഴ വിരുന്ന് ഇന്ത്യയിലെ ബിസിനസ്, നിക്ഷേപ സാധ്യതകൾ ഉയർത്തിക്കാട്ടാൻ ഒരു അവസരം കൂടെയാണ്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ ഡൽഹിയിലെ സമ്മേളനത്തിനെത്തുന്ന അതിഥികളുടെ പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version