Business
ജി 20; അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നത് സ്വർണപ്പാത്രങ്ങളിൽ
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി ഡൽഹിയിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇവൻറുകളിൽ ഒന്നാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. ലോക നേതാക്കൻമാരും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ഒക്കെ ഡൽഹിയിൽ ഒത്തുചേരുന്നതിനാൽ പഞ്ച നക്ഷത്ര ഹോട്ടലുകളഇൽ എല്ലാം ബുക്കിങ് പൂർണമായിക്കഴിഞ്ഞു. വിവിഐപികൾക്ക് പ്രസിഡൻഷ്യൽ സ്വീറ്റുകൾക്ക് 20 ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തിന് ഏകദേശ നിരക്ക്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിൻെറയും പൈതൃകത്തിൻെറയും നേർക്കാഴ്ചകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഷ്ട്രത്തലവന്മാർക്കും ലോക നേതാക്കൾക്കും ആതിഥേയത്വം നൽകാൻ രാജ്യം ഇത്തവണ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
സ്വർണ്ണവും വെള്ളിയും പൂശിയ പാത്രങ്ങളിൽ ആണ് അതിഥികൾക്ക് ഇത്തവണ ഭക്ഷണം വിളമ്പുന്നത്. ഐടിസി താജ് ഉൾപ്പെടെയുള്ള 11 ഹോട്ടലുകളിലാണ് അതിഥികൾക്കായി പ്രത്യേക പാത്രങ്ങളിൽ ഭക്ഷണം ക്രമീകരിക്കുന്നത്.
മൂന്ന് തലമുറകളായി ഇത്തരം പാത്രങ്ങൾ നിർമ്മിക്കുകയും വിദേശ സന്ദർശകർക്കായി ക്രോക്കറികൾ എത്തിക്കുകയും ചെയ്യുന്ന ഐറിസ് കമ്പനിയാണ് പാത്രങ്ങൾ എത്തിക്കുന്നത്. ഇന്ത്യയുടെ രുചി വൈവിധ്യങ്ങൾ രാജകീയമായി തന്നെ അതിഥികൾക്ക് മുന്നിലൊരുക്കും. ജയ്പുർ, ഉദയ്പുർ, വാരണാസി, കർണാടക എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മനോഹരമായ ക്രോക്കറികളിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക മുദ്രകൾ മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്..
“മെയ്ക്ക് ഇൻ ഇന്ത്യ” തീമിൽ ആണ് പാത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിൻെറ കരകൗശല വൈദഗ്ധ്യവും പാരമ്പര്യവും എടുത്ത് കാട്ടുന്ന രീതിയിലാണ് നിർമാണം. ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് 11 പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് കർക്കശമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. പാത്രങ്ങൾ എത്തിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും. രൂപകല്പന ചെയ്തതിന് ശേഷം, ഓരോ പാത്രവും ലാബിൽ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഓരോ ഹോട്ടലിൻെറയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചാണ് പാത്രങ്ങളുടെ രൂപകൽപന. ഹോട്ടലിൻെറ മെനുവും ശൈലിയും അനുസരിച്ചാണ് സുരക്ഷാസംവിധാനങ്ങൾക്ക് വിധേയമായി ഓരോ ഹോട്ടലുകളിലേക്കുമുള്ള പാത്രങ്ങൾ എത്തുക..
ഇന്ത്യയിലെ ബിസിനസ് നായകർക്കും ക്ഷണം
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പെടെയുള്ള വ്യവസായികളും വിദേശ രാജ്യങ്ങളിലെ നേതാക്കൻമാർക്കൊപ്പം ശനിയാഴ്ച ഡൽഹിയിൽ ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും.
ഈ അത്താഴ വിരുന്ന് ഇന്ത്യയിലെ ബിസിനസ്, നിക്ഷേപ സാധ്യതകൾ ഉയർത്തിക്കാട്ടാൻ ഒരു അവസരം കൂടെയാണ്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ ഡൽഹിയിലെ സമ്മേളനത്തിനെത്തുന്ന അതിഥികളുടെ പട്ടികയിലുണ്ട്.
Business
പ്രവചനങ്ങൾ എല്ലാം പിഴച്ചു; തകർന്നടിഞ്ഞ് ഓഹരി വിപണി, നിക്ഷേപകർക്ക് കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും നഷ്ടം
കനത്ത തിരിച്ചടി നേരിട്ട് ഓഹരി വിപണി. തെരഞ്ഞെടുപ്പ് ഫലങ്ങൾ എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയപ്പോൾ ഓഹരി വിപണി തകർന്നടിഞ്ഞു. ഉച്ചക്ക് 11.30 ഓടെ 3000 പോയിൻറുകളിൽ അധികമാണ് സെൻസെക്സ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റിയിൽ 1044 പോയിൻറുകളുടെ ഇടിവുണ്ടായി. ഒടുവിൽ സെൻസെക്സ് 4,389 പോയിൻറുകൾ ഇടിഞ്ഞ് 72,079.05 എന്ന ലെവലിലും നിഫ്റ്റി 1379 പോയിൻറുകൾ ഇടിഞ്ഞ് 21,884.50 എന്ന ലെവലിലും ക്ലോസ് ചെയ്തു.
സെൻസെക്സിൽ റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രധാന ഓഹരികൾ എല്ലാം കനത്ത തിരിച്ചടി നേരിടുകയാണ്. എൽആൻഡ് ടി, എസ്ബിഐ, ഐടിസി, എൻടിപിസി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നതിനാൽ തിങ്കളാഴ്ച ഓഹരി വിപണി റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. പ്രധാന ഓഹരികളിൽ എല്ലാം കൂട്ടത്തകർച്ച. അദാനി ഓഹരികൾ ഉൾപ്പെടെ കൂപ്പുകുത്തി.
കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. നിഫ്റ്റിയും സെൻസെക്സും ഏകദേശം 20 ശതമാനത്തിലേറെ ഇടിവ് നേരിടുന്നു. നേരത്തെ 4.25 ലക്ഷം കോടി രൂപയായിരുന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 3.95 ലക്ഷം കോടി രൂപയായി കുറഞ്ഞു. 353 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ടാറ്റ എലക്സി, ടാറ്റ ടെക്നോളജീസ് തുടങ്ങിയ ഓഹരികളിലും ഇടിവ്.
Business
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
മിഡിൽ ഈസ്റ്റിൽ ആരോഗ്യ രംഗത്തെ ചെലവുകൾ കുറയ്ക്കാൻ പുതുസംരംഭം..ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ‘അൽ കൽമ’ എന്ന പുതു സംരംഭം ആരംഭിക്കുന്നത്. ആദ്യ ഘട്ടം സൗദിയിൽ തുടങ്ങും.
വർദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃകയാണിത്. കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പാണ് കെരൽറ്റി. പ്രാഥമിക ശുശ്രൂഷ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, സംയോജിത മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഏകീകരിച്ച് സേവനം നൽകുന്ന മോഡലാണ് സംരംഭം നടപ്പാക്കുക. ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന് ‘അൽ കൽമ’ എന്നാണ് പേര്.
ഉയർന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കും. പ്രാഥമിക ആരോഗ്യ മാതൃകയിൽ സൗദി ശ്രദ്ധചെലുത്തുന്ന പശ്ചാത്തലം അൽ കൽമയ്ക്ക് ഏറെ ഗുണകരമാകും. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കൊപ്പം നോർത്ത് ആഫ്രിക്കയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. പത്തുവർഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അൽ കൽമ ലക്ഷ്യമിടുന്നത്.
കൊളംബിയയിലെ കാർട്ടജീന ഡി ഇൻഡ്യസ്സിൽ നടന്ന ചടങ്ങിൽ സംയുക്ത സംരഭ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. കൊളംബിയയിലെ യുഎഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ ഖാതർ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, കെരൽറ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ സേവന മോഡൽ
യുഎസും കൊളംബിയയും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ അഞ്ച് ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന കെരൽറ്റിയുടെ ആരോഗ്യ പരിരക്ഷ മാതൃക ആരോഗ്യ അപകടസാധ്യതകൾ തടയൽ, കണ്ടെത്തൽ, കൈകാര്യം ചെയ്യൽ, രോഗങ്ങളുടെ നിയന്ത്രണം, പരിചരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സിന് ആശുപത്രികളും മെഡിക്കൽ സെൻ്ററുകളും അടങ്ങുന്ന വിപുലമായ ശൃംഖലയുണ്ട്.
രോഗ പ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തി ആശുപത്രിവാസം ഒഴിവാക്കാൻ ആൾക്കാർക്ക് സഹായകരമാകുമെന്നും ഡോ. ഷംഷീർ പറഞ്ഞു.
Business
വില 400 രൂപയിൽ താഴെയുള്ള 4 ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ 17% ലാഭത്തിന് സാധ്യത
കഴിഞ്ഞ നാല് ദിവസമായി ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ തോതിലുള്ള തിരുത്തൽ ദൃശ്യമാണ്. എൻഎസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 22,000 നിലവാരത്തിൽ നിന്നും പിന്തുണയാർജിച്ച് തിരികെ വരാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് ടെക്നിക്കൽ അനലിസ്റ്റുകൾ പ്രതീക്ഷ പങ്കുവെക്കുന്നത്. ഇതിന് മുന്നോടിയായി ഹ്രസ്വകാലയളവിലേക്ക് വാങ്ങാവുന്നതും നാനൂറ് രൂപ നിലവാരത്തിൽ താഴെ വിപണി വിലയുള്ളതുമായ നാല് ഓഹരികളെയും ഇവർ നിക്ഷേപത്തിനായി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.
രാജ്യത്തെ വയറിങ് ഹാർനെസ് വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ മതേഴ്സൺ സുമി വയറിങ് ഇന്ത്യ ലിമിറ്റഡ‍് (BSE : 543498, NSE : MSUMI) ഓഹരികൾ 69 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ മിഡ് ക്യാപ് ഓഹരിയുടെ വില 74 മുതൽ 80 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 16 ശതമാനം ലാഭം സ്വന്തമാക്കാമെന്നാണ് കരുതുന്നത്. ഇപ്പോൾ മതേഴ്സൺ സുമി വയറിങ് ഓഹരി വാങ്ങുന്നവർ 65 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.
തമിഴ്നാട് ന്യൂസ്പ്രിന്റ് & പേപ്പേർസ്
കടലാസ് നിർമാണ രംഗത്തെ മുൻനിര കമ്പനിയായ തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേർസ് (BSE : 531426, NSE : TNPL) ഓഹരി 283 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റായ വിനയ് രജനി നിർദേശിച്ചു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 315 രൂപ നിലവാരത്തിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 11 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം തമിഴ്നാട് ന്യൂസ്പ്രിന്റ് ഓഹരി വാങ്ങുന്നവർ 269 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി കൂട്ടിച്ചേർത്തു.
ത്രിവേണി എൻജിനീയറിങ്
പഞ്ചസാര, എഥനോൾ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയായ ത്രിവേണി എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് (BSE : 532356, NSE : TRIVENI) ഓഹരികൾ 355 മുതൽ 350 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ സ്മോൾ ക്യാപ് ഓഹരിയുടെ വില 390 മുതൽ 410 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 17 ശതമാനം വരെ ലാഭം സ്വന്തമാക്കാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ത്രിവേണി എൻജിനീയറിങ് ഓഹരി വാങ്ങുന്നവർ 335 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.
ടാറ്റ സ്റ്റീൽ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉരുക്ക് ഉത്പാദകരായ ടാറ്റ സ്റ്റീൽ (BSE : 500470, NSE : TATASTEEL) ഓഹരി 166 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി പറഞ്ഞു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 181 രൂപയിലേക്ക് മുന്നറാമെന്നാണ് നിഗമനം. ഇതിലൂടെ 9 ശതമാനം വരെ ലാഭം നേടാമെന്നാണ് കരുതുന്നത്. ഇപ്പോൾ ടാറ്റ സ്റ്റീൽ ഓഹരി വാങ്ങുന്നവർ 157 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി നിർദേശിച്ചു.
(Disclaimer: മേൽസൂചിപ്പിച്ച ഓഹരികളിലെ നിക്ഷേപ നിർദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നൽകിയതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് പങ്കില്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്കു വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സെബിയുടെ അംഗീകാരം നേടിയിട്ടുള്ള മാർക്കറ്റ് അനലിസ്റ്റുകളുടെ സേവനം നിങ്ങൾക്ക് തേടാം.)
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
