Gulf

‘യുവാക്കളെ പ്രചോദിപ്പിക്കുന്നതിൽ തന്റെ പങ്ക് നിറവേറ്റി’; യുഎഇ ബഹിരാകാശ സഞ്ചാരി അൽ നിയാദി

Published

on

അബുദബി: യുവാക്കളെ പ്രചോദിപ്പിക്കാനായതിലുള്ള തന്റെ സംതൃപ്തി പങ്കുവെച്ച് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നിയാദി. ക്രൂ 6 പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ ദൗത്യത്തിൽ ഒന്ന് നിറവേറ്റാനായി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആറുമാസ കാലയളവിൽ യുവാക്കളുമായി നടത്തിയ ഇടപഴകലിനെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു നിയാദി. ദിവസങ്ങള്‍ക്കുള്ളില്‍ നിയാദിയും സംഘവും നാട്ടിലേക്ക് മടങ്ങി എത്തും. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയുളള നിയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ.

എല്ലാവര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന വിധം ലളിതമായ രീതിയില്‍ ബഹിരാകാശ ജീവിതം സാധ്യമാകുമെന്ന് തെളിയിക്കുക എന്നതായിരുന്നു ആദ്യ ദിവസം മുതലുള്ള ലക്ഷ്യമെന്ന് നിയാദി പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ബഹിരാകാശത്തായിരുന്ന നിയാദി യുവാക്കളുമായി സജീവമായി ഇടപഴകിയിരുന്നു. 30 വർഷത്തിലേറെയായി ബഹിരാകാശ യാത്ര നിർത്തിയ രാജ്യത്ത് നിന്നാണ് താൻ വന്നത്. 2019 ൽ ആരംഭിച്ച, ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്ന യുഎഇ ബഹിരാകാശ പദ്ധതിയുടെ തുടർച്ചയാണ് തന്റെ ദൗത്യം എന്ന് നിയാദി പറഞ്ഞു.

സെപ്റ്റംബര്‍ ഒന്നിന് നിയാദി ഭൂമിയിലേക്ക് മടങ്ങിയെത്തും. സ്പേസ് എക്‌സ് ബഹിരാകാശ പേടകത്തിലായിരിക്കും നെയാദിയുടെ മടക്കയാത്ര. മൂന്ന് സഹപ്രവർത്തകരും നിയാദിയെ ഭൂമിയിലേക്ക് അനുഗമിക്കും. ‘എൻഡവർ’ എന്ന് പേരിട്ട സ്പേസ് എക്സ് ബഹിരാകാശ പേടകം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി. പേടകത്തിന്‍റെ ലാൻഡിങ് സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. യാത്രയ്ക്ക് 16 മണിക്കൂർ വരെ സമയം എടുത്തേക്കാമെന്നാണ് നാസ വ്യക്തമാക്കിയത്.

ആറ് മാസക്കാലം നീളുന്ന ദൗത്യത്തിനായി മാര്‍ച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നിയാദി ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഡോ അൽ നിയാദി ബഹിരാകാശത്തെ രണ്ടാമത്തെ എമിറാത്തിയും ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി എന്ന ബഹുമതിയും സ്വന്തമാക്കി. ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് സുല്‍ത്താന്‍ അല്‍ നിയാദി ഭൂമിയിലേക്കുള്ള മടങ്ങി വരുന്നത്. ബഹിരാകാശത്ത് ഏഴ് മണിക്കൂര്‍ നടന്നതിന്റെ ചരിത്രവും നെയാദിയുടെ പേരില്‍ ഏഴുതി ചേര്‍ക്കപ്പട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version