Gulf

കൈറ്റ് ബീച്ച് മുതൽ ഐൻ ദുബായ് വരെ; സൂര്യാസ്തമയം ആസ്വദിക്കാൻ ആറ് സ്ഥലങ്ങൾ

Published

on

അംബരചുംബികളായ കെട്ടിടങ്ങൾ, മരുഭൂമി, ബീച്ചുകൾ, മാളുകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ എന്നിവയ്ക്ക് ദുബായ് പേരുകേട്ടതാണെങ്കിലും സൂര്യാസ്തമയത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ പലർക്കും നഷ്ടപ്പെടുന്നുണ്ടാകും. ദുബായിലെ സൂര്യാസ്തമയം കൂടുതൽ സുന്ദരമായി കാണണോ? എന്നാൽ ഇതാ അതിന് പറ്റിയ ഏഴ് സ്ഥലങ്ങൾ…

1. ബുർജ് ഖലീഫ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിം​ഗ് കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമുണ്ട്. ദുബായുടെ ​ഹ്യ​ദയഭാ​ഗത്താണ് ഈ ​ടവർ സ്ഥാപിച്ചിരിക്കുന്നത്. 163 നിലകളുള്ള ബുർജ് ഖലീഫയിൽ 124-ാം നിലയിൽ ഒരു ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്കുമുണ്ട്. 148 ‍ഡെക്കിലുടെ സൂര്യാസ്തമയ കാഴ്ചകൾ കണാം. 152, 153, 154 നിലകളിൽ നിന്നും സൂര്യാസ്തമയം കാണാൻ കഴിയും.

2. ​ദുബായ് ക്രീക്ക്

ദുബായുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ദുബായ് ക്രീക്ക് വിനോദസഞ്ചാരികൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നു. അബ്ര റൈഡുകൾക്ക് പേരുകേ‍ട്ട ദുബായ് ക്രീക്കിൽ ഇനി സൂര്യാസ്തമയവും കാണാം. ബോട്ട് സവാരിക്ക് പുറമെ അരുവിക്കരയിലുള്ള റൂഫ്‌ടോപ്പ് റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിക്കാനും അവസരമുണ്ട്.

3. കൈറ്റ് ബീച്ച്

​ദുബായിലെ എറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായ കൈറ്റ് ബീച്ചിൽ നിന്ന് സൂര്യാസ്തമയം കാണാം . സുരക്ഷാ മുൻകരുതലുകളോടെ കൈറ്റ് സർഫിംഗും നടത്താം. കൂടാതെ പട്ടം പറത്തൽ, വോളിബോൾ, പാഡിൽ ബോർഡിംഗ്, ജെറ്റ് സ്കീയിംഗ്, ജോഗിംഗ്, സ്‌ട്രോളിംഗ് എന്നിവ കടൽത്തീരത്ത് ഒരുക്കിയിരിക്കുന്നു.

4. അൽ ഖുദ്ര തടാകം

ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിത താടകമാണ് അൽ ഖുദ്ര തടാകം. 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇത് വന്യജീവി പ്രേമികൾക്കും പക്ഷി നിരീക്ഷകർക്കും നഗര തിരക്കിൽ നിന്ന് വിശ്രമം തേടുന്ന ഔട്ട്ഡോർ പ്രേമികൾക്കും ബെസ്റ്റ് ഓപ്ഷനാണ്. ഈ താടകത്തിലും സൂര്യാസ്തമയത്തിൻ്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണാം .

5. ഐൻ ദുബായ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജൈന്റ് വീലാണ് ഐൻ ദുബായ്. ആകാശ വിസ്മയം ആസ്വാധിക്കാനും ആകാശത്ത് നിന്ന് 250 മീറ്റർ ഉയരത്തിൽ സൂര്യാസ്തമയം കാണാനും കഴിയും. ദുബായിലെ ഏറ്റവും മികച്ച സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കാം ഐൻ ദുബായിലെത്തിയാൽ.

6. ​ഹോട്ട് എയർ ബലൂൺ

ഒരു സാഹസിക യാത്ര ആരംഭിക്കാൻ തയ്യാറാണോ? ഭൂമിയിൽ നിന്ന് 1,000 മുതൽ 4,000 അടി വരെ ഉയരത്തിൽ ദുബായ് സൂര്യാസ്തമയം കാണാം. ഒറ്റയ്‌ക്കോ പ്രിയപ്പെട്ടവർക്കൊപ്പമോ ഈ സാഹസിക യാത്ര നടത്താം. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version