ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഫെറി സര്‍വീസ് ഉപയോഗിക്കുന്ന ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതില്ലെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അടുത്ത കേന്ദ്രങ്ങളിലേയ്ക്ക് തടസമില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുകയെന്നും ആര്‍ടിഎ വ്യക്തമാക്കി. എന്നാല്‍ മറ്റ് വാഹനങ്ങളില്‍ എത്തുന്നവര്‍ പാര്‍ക്കിങ് ഫീസ് നല്‍കണം. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച ദുബൈ-ഷാര്‍ജ ഫെറി സര്‍വീസ് ഈ മാസം നാലിനാണ് പുനഃരാരംഭിച്ചത്.