Connect with us

Gulf

പ്രശസ്ത ഷോപ്പുകളുടെ പേരില്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചും വ്യാജ തൊഴില്‍ ഓഫറുകള്‍ നല്‍കി ഫീസ് ആവശ്യപ്പെട്ടും തട്ടിപ്പ്; വഞ്ചിതരാവരുതെന്ന് അബുദാബി പോലീസ്

Published

on

അബുദാബി: പണമടച്ചാല്‍ പൊതുജനങ്ങള്‍ക്ക് ‘പ്രത്യേക ഓഫറുകള്‍’ നല്‍കുമെന്ന് അറിയിച്ച് വരുന്ന പരസ്യങ്ങള്‍ക്കെതിരേയും പ്രശസ്തമായ റെസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും പേരുകളിലുള്ള വ്യാജ സൈറ്റുകള്‍ക്കെതിരേയും മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് തട്ടിപ്പുകാര്‍ നടത്തുന്ന ഫോണ്‍കോളുകളോടും സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ പ്രശസ്ത കമ്പനികളുടെയോ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയാണ് പുതിയതരം തട്ടിപ്പുകള്‍. പ്രത്യേക ഡിസ്‌കൗണ്ടിന് താങ്കള്‍ അര്‍ഹനാണെന്നും ഇവ ലഭ്യമാവുന്നതിനുള്ള പ്രോസസിങ് ചാര്‍ജായി തുക നല്‍കണമെന്നും ആവശ്യപ്പെടും. വ്യാജ വെബ്‌സൈറ്റില്‍ പറയുന്ന പ്രകാരം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പേയ്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇരയുടെ അക്കൗണ്ട് ബാലന്‍സ് തട്ടിപ്പുകാര്‍ പിന്‍വലിക്കുകയും ചെയ്യും.

‘വളര്‍ത്തുമൃഗങ്ങള്‍ വില്‍പ്പനയ്ക്ക്’ എന്ന അറിയിപ്പോടെ രുന്ന വ്യാജ ഇക്ട്രോണിക് സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന് പുറത്ത് നിന്നുള്ള ‘ഷിപ്പിംഗ്, ഇന്‍ഷുറന്‍സ്’ എന്നിവയുടെ ചെലവുകള്‍ വഹിക്കുന്നതിന് പകരമായി ദത്തെടുക്കല്‍ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളോടും പ്രതികരിക്കരുത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും വാങ്ങലും വില്‍പനയും കൈകാര്യം ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലും ഈ തട്ടിപ്പുകള്‍ പരസ്യം ചെയ്യപ്പെടുന്നു. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാനോ രാജ്യത്ത് ലൈസന്‍സുള്ള പ്രാദേശിക, അന്തര്‍ദേശീയ വിനിമയ കമ്പനികള്‍ വഴി പണം കൈമാറാനോ ഇരകളോട് ആവശ്യപ്പെടുകയാണ് രീതി.

യഥാര്‍ത്ഥ കമ്പനികളുടെ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അനുകരിച്ചുകൊണ്ട് ‘പ്രോസസിംഗ് ഫീസ്’ ചോദിക്കുന്ന വ്യാജ തൊഴില്‍ ഓഫറുകള്‍ക്കെതിരെ അബുദാബി പോലീസ് തൊഴിലന്വേഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളുടെ ഒറ്റത്തവണ പാസ്‌വേഡുകള്‍, എടിഎം വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകള്‍, ബാങ്ക് കാര്‍ഡുകളിലെ സെക്യൂരിറ്റി നമ്പര്‍ (സിസിവി) എന്നിങ്ങനെയുള്ള രഹസ്യവിവരങ്ങള്‍ ആരുമായും പങ്കിടരുത്. ബാങ്ക് ജീവനക്കാര്‍ ഒരിക്കലും ഇടപാടുകാരോട് ഈ വിവരങ്ങള്‍ ചോദിക്കാറില്ല.

ബാങ്കിങ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ വ്യക്തികളില്‍ നിന്ന് കോളുകള്‍ വന്നാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അല്ലെങ്കില്‍ 8002626 എന്ന നമ്പറില്‍ അമന്‍ സേവനത്തില്‍ വിളിച്ചോ അല്ലെങ്കില്‍ 2828 എന്ന നമ്പറില്‍ വാചക സന്ദേശം അയച്ചോ അധികാരികളെ അറിയിക്കാം.

ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്ന യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൈബര്‍ ലോകത്ത് നൂതനമായ പലതരം തട്ടിപ്പുകള്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഹാക്കര്‍മാര്‍ ഗാര്‍ഹിക സഹായ സേവനങ്ങള്‍ വാഗ്ദാനം ചെയ്തും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു. തട്ടിപ്പുകാര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഹാക്ക് ചെയ്യപ്പെടാം.

ഇലക്‌ട്രോണിക് പേയ്‌മെന്റ് രീതിയില്‍ കൃത്രിമം കാണിച്ചാല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയ്ക്കു പുറമേ മൂന്നു മില്യണ്‍ ദിര്‍ഹം വരെ പിഴ ചുമത്തും.

ട്രാഫിക് പിഴയും മറ്റ് ഫീസുകളും അടയ്ക്കാന്‍ ആവശ്യപ്പെട്ട് ദുബായ് പോലിസിന്റെ പേരില്‍ ഇ-മെയില്‍ തട്ടിപ്പ് നടത്തുന്നതായി നേരത്തേ ശ്രദ്ധയില്‍പെട്ടിരുന്നു. തട്ടിപ്പുകാര്‍ അയച്ചുതരുന്ന ലിങ്കുകള്‍ വഴി പണമടയ്ക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

ബാങ്കിങ് സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമല്ലാത്ത വാരാന്ത്യങ്ങളും ഔദ്യോഗിക അവധിദിനങ്ങളും പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മുമ്പ് തന്നെ രംഗത്തുണ്ട്. ഇത്തരം ദിവസങ്ങളില്‍ വ്യാജ ചെക്ക് നല്‍കി വാഹന ഇടപാട് നടത്തിയ പരാതികള്‍ ഷാര്‍ജ പോലിസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.

ഒടിപി നമ്പര്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ കാംപയിനുമായി യുഎഇയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ഒടിപി തട്ടിപ്പിനെക്കുറിച്ചും ഡിജിറ്റല്‍ ഐഡന്റിറ്റി തെഫ്റ്റിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവരുന്നുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.