അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ പുതുക്കിനൽകുകയോ ചെയ്യുകയില്ലെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. മുൻസിപാലിറ്റി തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ഭക്ഷണം വിളമ്പി നൽകാൻ സാധ്യമല്ലാത്ത ഇടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഖലീഫ സിറ്റി, അൽ ഹുദൈരിയാത്ത്, അൽ ഷംക, അൽ ഖതം, അഡ്നോക് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഫുഡ് ട്രക്കുകൾ സർവീസ് നടത്തും. അവർക്ക് നൽകിയിരിക്കുന്ന പെർമിറ്റ് തുടരും എന്ന് അധികൃതർ അറിയിച്ചു.
ശൈത്യകാലമായതിനാൽ പലരും പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കഴിക്കാൻ ഇഷ്ടപ്പെടുന്നു. പുറത്തിറങ്ങി സമയം ചെലവിടുന്നതിനാൽ ഫുഡ്ട്രക്ക് സേവനത്തിന് വലിയ തരത്തിൽ ആവശ്യക്കാർ ഉണ്ട്. ഇതിന്‍റെ ഭാഗമായാണ് നടപടിയുമായി അധികൃതർ എത്തിയിരിക്കുന്നത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നത്. ട്രക്കിലെ ജീവനക്കാരെല്ലാം യൂനിഫോം ധരിച്ചിരിക്കണം. ആവശ്യക്കാർക്ക് ഭക്ഷണം വിളമ്പി നൽകുന്നില്ലെങ്കിൽ ഫുഡ് ട്രക്ക് നിർത്തിയിടാൻ പാടില്ല . നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഹിന്ദുക്ഷേത്രം ആണ് ഇപ്പോൾ നിർമ്മാനം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേത്ര ഉദ്ഘാടനത്തിന്റെ സമയത്ത് നിരവധി പ്രമുഖരുടെ സാന്നിധ്യം ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ വിവിധ പൂജകൽ ഉണ്ടായിരിക്കും. വൈകുന്നേരത്തെ ചടങ്ങിലാണ് മോദി എത്തുകയെന്നാണ് റിപ്പോർട്ട്.
ചടങ്ങുകളോടെ ഏഴ് ആരാധനമൂർത്തികളെ പ്രതിഷ്ഠിക്കും എന്നാണ് റിപ്പോർട്ട്. അബുദാബിയിൽ നിന്ന് ദുബായിലേക്ക് പോകുന്ന പ്രധാന പാതയ്ക്ക് സമീപത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്. അബൂ മുരീഖ പ്രദേശമാണിത്. 2018ൽ മോദിയുടെ യു.എ.ഇ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിന്‍റെ നിർമാണം സംബന്ധിച്ചുള്ള പ്രഖ്യാപനം എത്തിയത്.