Gulf

ദുബായിൽ മൂടൽ മഞ്ഞ്; യാത്രക്കാർക്ക് സുരക്ഷാ നിർദേശങ്ങൾ നൽകി പൊലീസ്

Published

on

അബുദബി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അപകട‌ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നൽകി ദുബായ് പൊലീസ്. അപകടങ്ങൾ വർധിക്കുന്നതിനാലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യാഴാഴ്ച 51 ചെറു അപകട‌ങ്ങൾ ഉണ്ടായതായി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പറഞ്ഞു. സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച് 2841 പേർ ഫോണിൽ വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർ റിഫ്ലക്ടീവ് ആയ വസ്ത്രങ്ങൾ ധരിക്കണം, അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വേ​ഗം കു​റ​യ്ക്കു​ക, ഡ്രൈ​വി​ങ്ങി​നി​ടെ ഹ​സാ​ർ​ഡ്​ ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്​, പു​ല​ർ​ച്ചെ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ലൈ​റ്റി​ടു​ക, ഓവർടേക്കിങ് ചെയ്യാതിരിക്കുക, ചെറു അപക‍ടങ്ങൾ നടക്കുമ്പോൾ മറ്റ് വാഹനങ്ങൾ ​ഗതാ​ഗത തടസ്സം സൃഷ്ടിക്കാതിരിക്കുക, ഹെൽമറ്റ് ധരിക്കുക, ഗ​താ​ഗ​ത​ക്കു​രു​ക്കോ മ​റ്റോ കാ​ര​ണം യാ​ത്ര വൈ​കു​ന്ന​തു മൂ​ല​മു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കാൻ ശ്രമിക്കുക എന്നിവയാണ് ദുബായ് പൊലീസിന്റെ നിർദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version