സൗദി: സൗദിയിൽ നിന്നും പുതിയ ഏഴു വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ച് സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസാണ് തീരുമാനം എടുത്തിരിക്കുന്നത്. സൗദിയിലേക്കുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ മദീനയില്‍ നിന്ന് ഏഴു പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങും. ഫ്ലൈനാസിന് നേരത്തെ ഓപ്പറേഷന്‍സ് ഹബ്ബുകള്ളത് റിയാദിലും ജിദ്ദയിലും ദമ്മാമിലും ആണ്. മദീനയിൽ പുതിയ ഓപ്പറേഷന്‍സ് ഹബ്ബ് തുറക്കുന്നതേടെ സൗദിയിൽ മൊത്തത്തിൽ നാല് ഓപ്പറേഷന് ഹബ്ബുകൾ ആകും.
മദീന വിമാനത്താവളത്തിലെ പുതിയ ഓപ്പറേഷന്‍സ് ബേസില്‍ നിന്നാണ് ഡിസംബര്‍ മുതല്‍ അഞ്ച് വിദേശ നഗരങ്ങളിലേക്കും രണ്ട് ആഭ്യന്തര നഗരങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ദുബായ്, ഒമാൻ, അസ്താംബൂള്‍, ബാഗ്ദാദ്, അങ്കാറ എന്നിവിടങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കും. ഇത് കൂടാതെ സൗദിയുടെ രണ്ട് പ്രാദേശിക നഗരത്തിലേക്കും സർവീസ് ഉണ്ടായിരിക്കും. അബഹ തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്ക് ആയിരിക്കും സർവീസുകൾ നടത്തുക. മദീനയില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ ആയിരിക്കും ഫ്ലൈനാസ് സര്‍വീസ് തുടങ്ങുക. പുതിയ ഏഴ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ മദീനയില്‍ നിന്നും ആരംഭിക്കുമ്പോൾ ഫ്ലൈനാസ് സര്‍വീസുള്ള ഡെസ്റ്റിനേഷനുകള്‍ മൊത്തം 11 ആകും.