Gulf

Flights Kerala Price Etihad Airways: 363 സീറ്റുകൾ; ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസ് തുടങ്ങി

Published

on

കോഴിക്കോട്: കോാഴിക്കാട്, തിരുവനന്തപുരം സെക്ടറുകലിലേക്ക് ഇത്തിഹാദിന്റെ പുതിയ വിമാനം പറന്നു തുടങ്ങി. കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകൾ ആണ്. പ്രവാസികളായ യാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന വാർത്ത് തന്നെയാണ് പുതുവർഷത്തിൽ എത്തിയിരിക്കുന്നത്. കൊവിഡ് കാലത്താണ് വിമാനം സർവീസ് നിർത്തിയിരുന്നത്. ഇതോടെ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആയി.

8 ബിസിനസ് ക്ലാസ് സീറ്റുൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഉൾപ്പടെ 198 സീറ്റുകൾ ആണ് ഉള്ളത്. എല്ലാ ദിവസവും വിമാനം സർവീസ് നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 2.20ന് ആണ് കോഴിക്കോട്ടേക്കുള്ള വിമാനം അബുദാബിയിൽ നിന്നും പുറപ്പെടുന്നത്. രാത്രി 7.55ന് കരിപ്പൂരിലെത്തും. മടക്കയാത്ര രാത്രി 9.30ന് പുറപ്പെടും. രാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. 8 ബിസിനസ് ക്ലാസ് ഉൾപ്പെടെ മൊത്തം 165 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

ദുബായിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പോകൻ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനത്തിന്റെ സമയക്രമം അനുസരിച്ച് ബസുകൾ ദുബായിൽ നിന്നും പുറപ്പെടും. ബസിന്റെ ടിക്കറ്റ് നിരക്കും ചേർത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കേരളത്തിലേക്ക് ദുബായിൽ നിന്നും കൂടുതൽ വിമാനങ്ങൾ വരുന്നതോടെ സീസൺ സമയത്ത് ടിക്കറ്റ് നിര്ക്കിൽ കുറവുണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പ്രവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version